Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താനൊരു മുസ്ലീം വിരുദ്ധനല്ല... മുസ്ലീങ്ങള്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കിലും അവര്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ തന്നെ സമീപിക്കാമെന്ന് വരുണ്‍ ഗാന്ധി

14 APRIL 2019 09:15 AM IST
മലയാളി വാര്‍ത്ത

മുസ്ലീങ്ങള്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കിലും അവര്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ തന്നെ സമീപിക്കാമെന്ന് വരുണ്‍ ഗാന്ധി. താനൊരു മുസ്ലീം വിരുദ്ധനല്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം. എന്റെ പിതാവ് സഞ്ജയ് ഗാന്ധിക്കും അമ്മുമ്മ ഇന്ദിരാ ഗാന്ധിക്കും നിങ്ങള്‍ വോട്ട് ചെയ്തു. എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ പോലും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ അടുത്ത് വരണംവരുണ്‍ ഗാന്ധി പറഞ്ഞു.
തനിക്ക് വോട്ട് ചെയ്യാത്ത മുസ്ലീങ്ങള്‍ ജോലി തേടി വന്നാല്‍ അവരെ സഹായിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുമെന്ന് വരുണ്‍ ഗാന്ധിയുടെ അമ്മയും കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി പ്രസംഗിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീങ്ങള്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കിലും അവരെ സഹായിക്കുമെന്ന വരുണ്‍ ഗാന്ധിയുടെ പ്രസ്താവന.

പിലിഭിത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മനേക ഗാന്ധി വവാദ പ്രസ്താവന നടത്തിയത്. തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ മുസ്ലീങ്ങള്‍ വോട്ട് ചെയ്യുമോ എന്നറിയില്ല. അത് തനിക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമല്ല. മുസ്ലീങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം ജോലി അന്വേഷിച്ച് വരുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരും. വോട്ട് ചെയ്യാത്തവര്‍ക്ക് ജോലി കൊടുക്കുന്നത് എന്തിനാണെന്നും മനേക ചോദിച്ചിരുന്നു.

മനേകയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇങ്ങോട്ട് തരുന്നില്ലെങ്കില്‍ തിരികെ തന്നുകൊണ്ടിരിക്കുമെന്ന് കരുതരുത്. നമ്മള്‍ മഹാത്മാ ഗാന്ധിയുടെ മക്കളല്ലല്ലോ. പിലിഭിത്തില്‍ ഞാന്‍ എന്ത് ചെയ്തുവെന്ന് എല്ലാവര്‍ക്കും അറിയാം. അത് നോക്കി എനിക്ക് വോട്ട് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാംമനേക പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തി വരുണ്‍ ഗാന്ധി. സ്വന്തം 'കുടുംബത്തിലെ' പ്രധാനമന്ത്രിമാരെ തള്ളി മറ്റൊരു പ്രധാനമന്ത്രിയുടെ കീഴിലും രാജ്യം ഇത്രയും പുരോഗതി കൈവരിച്ചിട്ടില്ലെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. ഉത്തര്‍ പ്രദേശിലെ പിലിബിത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് വരുണ്‍ ഗാന്ധി മോഡിയെ വാനോളം പുകഴ്ത്തിയത്. തന്റെ കുടുംബത്തില്‍ നിന്നുള്ള പ്രധാനമന്ത്രിമാരുടെ കീഴില്‍ കൈവരിക്കാതിരുന്ന പുരോഗതിയാണ് മോഡിജിയുടെ ഭരണത്തില്‍ രാജ്യത്തിനുണ്ടായത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തില്‍ നിന്നാണ് മോഡിജി പ്രധാനമന്ത്രി പദവിയിലേയ്‌ക്കെത്തിയത്. രാജ്യത്തിന് വേണ്ടിയാണ് മോഡി ജീവിക്കുന്നതെന്നും രാജ്യത്തിനു വേണ്ടി മരിക്കാനും അദേഹം തയാറാണെന്നും വരുണ്‍ പറഞ്ഞു.

രാജ്യത്തെ കുറിച്ചാണ് മോഡിയുടെ ആശങ്ക. അഞ്ചു കൊല്ലത്തിനിടയില്‍ യാതൊരു അഴിമതിയാരോപണവും മോഡിജിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും, കുടുംബം ഇല്ലാത്ത ഒരാള്‍ ആര്‍ക്കു വേണ്ടിയാണ് അഴിമതി നടേത്തേണ്ടതെന്നും വരുണ്‍ ചോദ്യമുയര്‍ത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിലിബിത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാണ് വരുണ്‍ ഗാന്ധി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (6 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (27 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (31 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (41 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (46 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (49 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends