പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി വരുമെന്ന അഭ്യൂഹത്തിന് വിരാമമാകുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി വരുമെന്ന അഭ്യൂഹത്തിന് വിരാമമാകുന്നു. സമാജ് വാദി പാര്‍ട്ടിബഹുജന്‍സമാജ് പാര്‍ട്ടി സഖ്യം വാരാണസിയില്‍ സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെയാണിത്.
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശ്യാംലാല്‍ യാദവിന്റെ മരുമകള്‍ ശാലിനി യാദവിനെയാണ് സഖ്യം മോദിയുടെ എതിരാളിയായി രംഗത്തിറക്കിയത്. തിങ്കളാഴ്ചയാണ് ശാലിനി യാദവ് കോണ്‍ഗ്രസ് വിട്ട് എസ്.പി.യില്‍ ചേര്‍ന്നത്. അവരെ വാരാണസിയില്‍ സ്ഥാനാര്‍ഥിയായി എസ്.പി. നേതാവ് അഖിലേഷ് യാദവ് പ്രഖ്യാപിക്കുകയും ചെയ്തു. വാരാണസിയില്‍ മാത്രമല്ല, തൊട്ടടുത്ത മണ്ഡലങ്ങളിലെല്ലാം ശാലിനിയുടെ പ്രഭാവം പാര്‍ട്ടിക്ക്&്വംിഷ; ഗുണകരമാവുമെന്ന് അഖിലേഷ് പ്രസ്താവിച്ചതും സഖ്യം അവര്‍ക്കുപിന്നില്‍ ഉറച്ചുനില്‍ക്കുന്നതിന്റെ സൂചനയായി. ശ്യാംലാല്‍ യാദവിന്റെ മകന്‍ അരുണിന്റെ ഭാര്യയാണ് ശാലിനി. അരുണും എസ്.പി.യില്‍ ചേര്‍ന്നു. വാരാണസി എം.പി.യായിരുന്നു ശ്യാംലാല്‍ യാദവ്. നേരത്തെ ശാലിനി വാരാണസി മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്പരാജയപ്പെട്ടെങ്കിലും ഒരു ലക്ഷത്തിലേറെ വോട്ടുനേടിയിരുന്നു.
2014ല്‍ മോദി 3,71,784 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് വാരാണസി. എ.എ.പി. നേതാവ് അരവിന്ദ് കെജരിവാള്‍ ഇവിടെ 2,09,238 വോട്ടുനേടി രണ്ടാമതെത്തി. 75,614 വോട്ടിലൊതുങ്ങി കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക്&്വംിഷ; പിന്തള്ളപ്പെട്ടു. ബി.എസ്.പി.ക്ക് 60,579 വോട്ടും എസ്.പി.ക്ക് 45,291 വോട്ടും മാത്രമേ ലഭിച്ചിരുന്നുള്ളൂ. പ്രതിപക്ഷത്തെ വോട്ടുകളെല്ലാം ചേര്‍ന്നെങ്കിലേ മോദിയുടെ ഭൂരിപക്ഷം മറികടക്കാന്‍ കഴിയൂ എന്നിരിക്കേ, കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാണ് എസ്.പി.ബി.എസ്.പി. സഖ്യത്തില്‍ ശാലിനി യാദവിന്റെ സ്ഥാനാര്‍ഥിത്വം.
മോദിക്കെതിരേ പ്രിയങ്ക മത്സരിച്ചേക്കുമെന്ന ശക്തമായ സൂചനകള്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍തന്നെയാണ് നല്‍കിയത്. ഉത്തര്‍പ്രദേശില്‍ ഗംഗാനദിയിലൂടെയുള്ള പ്രചാരണയാത്രക്കിടെ പ്രിയങ്കയും ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മരുന്നിട്ടിരുന്നു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പ്രിയങ്കയുടേതായിരിക്കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്.
എന്നാല്‍, താന്‍ വാരാണസിയില്‍ മത്സരിക്കണമോയെന്ന കാര്യം സഹോദരന്‍ രാഹുല്‍ തീരുമാനിക്കുമെന്നാണ് പ്രിയങ്ക വയനാട്ടില്‍ പറഞ്ഞത്. യു.പി.യിലെ മറ്റ് പ്രധാന മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും വാരാണസിമാത്രം ഒഴിച്ചിട്ടത് അഭ്യൂഹങ്ങള്‍ പരക്കാന്‍ ഇടയാക്കി. പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥി വരുമ്പോള്‍ ബി.ജെ.പി.ക്ക് സ്വാഭാവികമായും ആശങ്കയുണ്ടാകുമെന്നും ഇതുവഴി മോദിയെ വാരാണസിയില്‍ തളച്ചിടാമെന്നും കോണ്‍ഗ്രസ് കരുതിയിരുന്നു. അതിനിടെ, മോദി വാരാണസിക്കുപുറമേ ഡല്‍ഹിയിലേതുള്‍പ്പെടെ സുരക്ഷിതമണ്ഡലം തേടുന്നുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. മേയ് 19ന് അവസാനഘട്ടത്തിലാണ് വാരാണസിയില്‍ തിരഞ്ഞെടുപ്പ്. ഏപ്രില്‍ 29 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.
https://www.facebook.com/Malayalivartha