Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ബംഗളുരുവിലെ മെട്രോ സ്റ്റേഷനില്‍ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയ്ക്കിടെ അജ്ഞാത വസ്തു കൈയ്യില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവാവ് ഓടിരക്ഷപ്പെട്ടു

08 MAY 2019 05:53 PM IST
മലയാളി വാര്‍ത്ത

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആകെ, ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തിനു ശേഷം ചാവേര്‍ ആക്രമണ ഭീതിയിലാണ്. ബംഗളുരുവിലെ കെംപഗൗഡ മെട്രോ സ്റ്റേഷനിലുണ്ടായ സംഭവ വികാസങ്ങള്‍ ബെംഗളുരുവിനെ അതീവ ജാഗ്രതയിലാക്കുകയാണ്. നഗരത്തില്‍ ഐഎസ് തീവ്രവാദികള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരങ്ങള്‍ ശരിവയ്ക്കുന്ന സംഭവങ്ങളാണ് മെട്രോ സ്റ്റേഷനില്‍ നടന്നത്.

അസ്വാഭാവികമായ എടുപ്പും നടപ്പുമായി സ്റ്റേഷനില്‍ കണ്ടെത്തിയ ആള്‍ പരിശോധനയ്ക്കിടെ ഓടി പോയതാണ് ഇതിന് കാരണം. ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന ഉപകരണം കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു രക്ഷപ്പെടല്‍. അകത്തേയ്ക്കുള്ള വഴിയില്‍ ഘടിപ്പിച്ചിരുന്ന മെറ്റല്‍ ഡിറ്റക്ടറാണ് ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച ഉപകരണത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെയാണ് രക്ഷപ്പെട്ടത്. ഇതിന് ശേഷം മറ്റൊരു വാതിലിലൂടേയും ഇയാള്‍ സ്റ്റേഷന് അകത്ത് കടക്കാന്‍ ശ്രമിച്ചു. ഇതും പരാജയപ്പെട്ടു. കൈയിലെ ബാഗ് തുറക്കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഓടി രക്ഷപ്പെടല്‍. വൈകുന്നേരമാണ് ഈ സംഭവങ്ങള്‍ നടന്നതെന്ന് ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷനും സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതിനിടയില്‍ മെട്രോ സ്റ്റേഷനിലെ ജീവനക്കാരിയുടെ വെളിപ്പെടുത്തലും അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ഓടിപ്പോയതായി പറയപ്പെടുന്ന ആളുമായി രൂപസാദൃശ്യമുള്ള ഒരാള്‍, തന്നെ കണ്ടെന്നും പണം നല്‍കിയാല്‍ ഒരു വസ്തു സ്റ്റേഷനുള്ളില്‍ എത്തിക്കാമോ എന്ന് ചോദിച്ചെന്നുമാണ് ഈ വെളിപ്പെടുത്തല്‍. ഈ പശ്ചാത്തലത്തില്‍ മെട്രോ ജീവനക്കാരേയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. യാത്രക്കാര്‍ നല്‍ക്കുന്നതൊന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് അകത്തേക്ക് ആരും കൊണ്ടു പോകരുതെന്നും നിര്‍ദ്ദേശിച്ചു.

ആള്‍ത്തിരക്കുള്ളപ്പോഴായിരുന്നു അജ്ഞാതന്റെ നുഴഞ്ഞുകയറ്റ ശ്രമം. ഇയാളെക്കൂടാതെ ഒന്നിലധികം ചാവേറുകള്‍ ബംഗളുരുവില്‍ എത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.കേരളത്തിലും ഐ എസ് സാന്നിധ്യം ശക്തമാണ്. ചെന്നൈയിലും ബംഗളുരുവിലും പ്രവര്‍ത്തനമുണ്ട്. ഇതെല്ലാം വിലയിരുത്തിയാണ് ബംഗളുരുവിലെ ചാവേര്‍ ആക്രമണ സാധ്യത സുരക്ഷാ ഏജന്‍സികള്‍ തിരിച്ചറിയുന്നത്. ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്ക് കേരളവുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്റെ ബന്ധു മൗലാനാ റിള, സുഹൃത്ത് ഷഹ്നാഹ് നാവിജ് എന്നിവരാണ് കഴിഞ്ഞദിവസം സൗദി പൊലീസിന്റെ പിടിയിലായത്. ഇവര്‍ക്ക് കാസര്‍ഗോട് അടക്കമുള്ള സ്ഥലങ്ങളിലെ ഐഎസ് റിക്രൂട്ട്‌മെന്റില്‍ പങ്കുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലാണ് ബംഗളുരുവിലെ സ്‌ഫോടന ബന്ധം തിരിച്ചറിയുന്നത്.

ശ്രീലങ്കയില്‍ ആക്രമണം നടത്തിയ ഐസിസ് ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള വിവിധ ഇടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തിയിരുന്നു. ലങ്കന്‍ ഭീകരന്‍ സഹ്രാന്‍ ഹാഷിമുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന റിയാസ് അബൂബക്കര്‍ എന്നയാളെ അന്വേഷണ സംഘം പിടികൂടുകയും ചെയ്തു. ഇതോടെ അന്വേഷണം ശരിയായ ദിശയിലെത്തി. ഇതോടെയാണ് ബംഗളുരുവിലെ സ്‌ഫോടന പദ്ധതിയെക്കുറിച്ചും എന്‍ഐഎയ്ക്ക് വിവരം ലഭിക്കുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (5 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (6 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (6 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (6 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (6 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (6 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (7 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (7 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (9 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (9 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (9 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (9 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (9 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (10 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (10 hours ago)

Malayali Vartha Recommends