"ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നീക്കം"; പരസ്യപ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു ദിവസം വെട്ടിക്കുറച്ചു; പരസ്യപ്രചാരണം വ്യാഴാഴ്ച രാത്രി പത്തിന് അവസാനിപ്പിക്കണമെന്ന് കമ്മീഷന്റെ ഉത്തരവ്

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നീക്കം. ബംഗാളിലെ പരസ്യപ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു ദിവസം വെട്ടിക്കുറച്ചു. പരസ്യപ്രചാരണം വ്യാഴാഴ്ച രാത്രി പത്തിന് അവസാനിപ്പിക്കണമെന്നാണ് കമ്മീഷന്റെ ഉത്തരവ്. ഭരണഘടനയിലെ 324-ാം വകുപ്പ് പ്രകാരമാണ് കമ്മീഷന്റെ നടപടി.
പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ അരങ്ങേറിയതോടെയാണ് കമ്മീഷന് കനത്ത നടപടി സ്വീകരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ബംഗാളിലെ ഒന്‍പത് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കാനിരിക്കുന്നത്. ഞായറാഴ്ചയാണ് വോട്ടെടുപ്പ്.
കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ റോഡ്ഷോയ്ക്കിടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ബിജെപി പ്രവര്‍ത്തകരും ഇടതുപക്ഷത്തിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വിദ്യാര്‍ഥി വിഭാഗക്കാരും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. അമിത് ഷായുടെ വാഹനവ്യൂഹം കോളജ് സ്ട്രീറ്റിനു മുന്നിലൂടെ കടന്നുപോകവേ ഇടത്, തൃണമൂല്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും കരിങ്കൊടി കാട്ടുകയും ചെയ്തു.ഇതിനു പിന്നാലെ മുഖ്യമന്ത്രി മമത ബാര്‍ജിക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ബിജെപി നേതാക്കളും തൃണമൂല്‍ നേതാക്കളും തമ്മില്‍ വാക്ക്പോരിനും ഇടയായി.
https://www.facebook.com/Malayalivartha























