അവധി ആഘോഷിക്കുന്നതിനായി നാലു ഡോക്ടര്‍മാരടങ്ങുന്ന സംഘം പുറപ്പെട്ടത് ഗോവയിലേക്ക്... പാറക്കെട്ടിനു മുകളിലിരുന്ന് സെല്‍ഫിയെടുക്കുന്നതിനിടെ ശക്തമായ തിരയില്‍ പെട്ട് കടലിലേക്ക് മുങ്ങി താഴ്ന്നു! സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 108 ആംബുലന്‍സില്‍ ജോലിചെയ്തിരുന്ന വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

പ്രദേശത്തെ ഒരു ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന രാമകൃഷ്ണ അടുത്ത കാലത്താണ് ഗോവയിലെത്തിയത്. ആന്ധ്രപ്രദേശ് സ്വദേശിയാണ് മരിച്ച ഡോക്ടര്‍. 108 ആംബുലന്‍സില്‍ ജോലിചെയ്തിരുന്ന വനിതാ ഡോക്ടര്‍ വുതുകുറി രാമകൃഷ്ണ(25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കും പരിക്കു പറ്റിയിട്ടുണ്ട്. നാലു ഡോക്ടര്‍മാരടങ്ങുന്ന സംഘം അവധി ആഘോഷിക്കുന്നതിനായി ബീച്ചില്‍ പോയതായിരുന്നു. ഒരു പാറക്കെട്ടിനു മുകളിലിരുന്ന് സെല്‍ഫിയെടുക്കുന്നതിനിടെ ശക്തമായ തിരയില്‍ പെട്ട് കടലിലേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ പെട്ടെന്ന് തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രിയില്‍ എത്തിക്കുമ്ബേഴേക്കും ഡോക്ടര്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha























