പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയുടെ സ്വകാര്യഭാഗത്ത് ഭര്‍ത്താവ് മോട്ടോര്‍ സൈക്കിളിന്റെ ഹാന്‍ഡില്‍ ഗ്രിപ്പ് തിരുകി കയറ്റി; രണ്ട് വര്‍ഷത്തോളം വേദന സഹിച്ചു കഴിഞ്ഞ ഭാര്യ വിവരം പുറത്തുപറഞ്ഞത് കടുത്ത അണുബാധയെ തുടര്‍ന്ന്!

ഭര്‍ത്താവിന്റെ പരസ്ത്രീബന്ധത്തെ കുറിച്ച് ഭാര്യ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഉണ്ടായ വഴക്കിനിടെ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഭര്‍ത്താവ് പ്ലാസ്റ്റിക് വസ്തു തിരുകി കയറ്റി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഈ ക്രൂര സംഭവം നടന്നത്.
മോട്ടോര്‍ സൈക്കിളിന്റെ ഹാന്‍ഡിലില്‍ ഉള്ള പ്ലാസ്റ്റിക് ഗ്രിപ്പ് ഭാര്യയുടെ സ്വകാര്യഭാഗത്ത് തള്ളിക്കയറ്റുകയായിരുന്നു. സംഭവം നടന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവായ പ്രകാശ് ഭില്‍ രാമ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇത്രകാലവും നാണക്കേട് ഭയന്ന് ഭാര്യ സംഭവം പുറത്ത് പറഞ്ഞിരുന്നില്ല. ഒടുവില്‍ അണുബാധയെ തുടര്‍ന്ന് വേദന സഹിക്കാനാകാതെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മഹാരാജ യശ്വന്ത്‌റാവു ഹോസ്പിറ്റലില്‍ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ഉള്ളിലകപ്പെട്ട വസ്തു നീക്കം ചെയ്തത്.
ഇവരുടെ ഗര്‍ഭപാത്രവും കടന്ന് ചെറുകുടലില്‍ തട്ടിയ നിലയിലായിരുന്നു പ്ലാസ്റ്റിക് ഗ്രിപ്. കുറച്ചു കൂടി വൈകിയിരുന്നുവെങ്കില്‍ അണുബാധ മറ്റ് അവയവങ്ങളിലേക്ക് കൂടി ബാധിച്ച് ഓപ്പറേഷന്‍ നടത്താനാകാത്ത സ്ഥിതിയില്‍ ആകുമായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha