കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചൊവ്വാഴ്ച; രാഹുല്‍ വര്‍ക്കിംഗ് പ്രസിഡന്റായേക്കും

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടക്കും. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വര്‍ക്കിംഗ് പ്രസിഡന്റാകുന്ന കാര്യത്തില്‍ പ്രവര്‍ത്തക സമിതിയോഗത്തില്‍ തീരുമാനമായേക്കും. രാഹുല്‍ വര്‍ക്കിംഗ് പ്രസിഡന്റാകണമെന്ന ആവശ്യം നേതാക്കള്‍ക്കിടയില്‍ ശക്തമാണ്.
രാഹുല്‍ ഗാന്ധി പ്രസിഡന്റാകണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നെങ്കിലും ഇപ്പോള്‍ അത്തരത്തിലൊരു നീക്കം ആവശ്യമില്ലെന്ന് സോണിയ ഗാന്ധിയും മറ്റ് മുതിര്‍ന്ന നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ രാഹുലിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കണമെന്ന ആവശ്യത്തോട് സോണിയ ഗാന്ധി ഇതുവരെ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടില്ല. തിരിച്ചടികള്‍ക്കിടയിലും അണികള്‍ കോണ്‍ഗ്രസിനൊപ്പമുണ്ടെന്ന് നേതാക്കള്‍ക്ക് നന്നായി അറിയാം.
മോഡിയുടെ ഭരണവും തങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമല്ലെന്ന് തുറന്നു പറയാന്‍ ആര്‍ജ്ജവം ഉള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇല്ലെന്നത് ആ സംഘടനയുടെ ശാപമായി മാറിക്കൊണ്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























