ആലത്തൂരിന്റെ സ്വന്തം ‘പെങ്ങളൂട്ടി’; ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ ഉജ്ജ്വല വിജയം നേടിയ രമ്യ ഹരിദാസിനെ അഭിനന്ദിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി

ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ ഉജ്ജ്വല വിജയം നേടിയ രമ്യ ഹരിദാസിനെ അഭിനന്ദിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. ആലത്തൂരിന്റെ സ്വന്തം ‘പെങ്ങളൂട്ടി’യെ അഭിനന്ദിക്കുന്ന വിഡിയോ പ്രിയങ്ക ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
രമ്യയുടെ കഷ്ടത നിറഞ്ഞ ജീവിതത്തെക്കുറിച്ചു വിവരിച്ചാണ് വിഡിയോ ആരംഭിക്കുന്നത്. ദിവസവേതനക്കാരിയാണ് രമ്യയുടെ അമ്മയെന്നും സന്നദ്ധ സംഘടനയിൽ 600 രൂപ മാസശമ്പളത്തിന് ജോലി ചെയ്തിരുന്നുവെന്നും വിഡിയോയിൽ പറയുന്നു. 2011ൽ ടാലന്റ് സെർച്ചിലൂടെ രാഹുൽ ഗാന്ധി രമ്യയെ കണ്ടെത്തിയ കാര്യവും സഹപ്രവർത്തകരുടെയും മുതിർന്ന നേതാക്കളുടെയും അഭിപ്രായത്തെ മറികടന്നാണ് സീറ്റു നൽകിയതെന്നതും സൂചിപ്പിക്കുന്നു. കേരളത്തിൽനിന്നുള്ള ഏക വനിതാ എംപിയാണ് രമ്യ. അതിൽ അഭിമാനിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി വിഡിയോയിൽ പറയുന്നു.
നേരത്തേയും പ്രിയങ്ക രമ്യയ്ക്ക് ഒപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ആലത്തൂരില്‍ നടന്ന അതിശക്തമായ പോരാട്ടത്തില്‍ എല്‍ഡിഎഫിന്‍റെ പികെ ബിജുവിനെ 1,58,968 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസ് പരാജയപ്പെടുത്തിത്.
https://www.facebook.com/Malayalivartha


























