ഡിന്നറിനായി ക്ഷണിച്ച ശേഷം എയര്‍ ഹോസ്റ്റസിനെ സുഹൃത്തും സംഘവും മദ്യം കൊടുത്തു മയക്കി ബലാത്സംഗം ചെയ്തു

മുംബൈയില്‍ 25-കാരിയായ എയര്‍ഹോസ്റ്റസിനെ സുഹൃത്തും സംഘവും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. ചൊവ്വാഴ്ച രാത്രി മുംബൈയിലെ സുബുര്‍ബാന്‍ അന്ധേരിയിലാണ് സംഭവം. സ്വപ്നില്‍ ബദോദിയ(25) എന്ന സുഹൃത്തും കൂട്ടരും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് സ്വകാര്യ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന യുവതിയുടെ പരാതി.
ഗോണി നഗറിലുള്ള ഫ്ലാറ്റില്‍ പെയ് ഇന്‍ ഗസ്റ്റായിട്ട് താമസിച്ചിരുന്ന മറ്റൊരു എയര്‍ലൈന്‍ കമ്പനിയുടെ ജീവനക്കാരനാണ് പ്രതി സ്വപ്നില്‍.
സ്വപ്നില്‍ ചൊവ്വാഴ്ച വൈകുന്നേരം യുവതിയെ ഡിന്നറിനായി ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് ഇരുവരും മദ്യപിക്കുകയും ചെയ്തു. മദ്യലഹരിയില്‍ മയങ്ങി പോയ തന്നെ സ്വപ്നിലും ഇയാളുടെ ചില സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
രാവിലെ ഉണര്‍ന്നപ്പോഴാണ് രാത്രിയില്‍ മദ്യപിച്ച് ലക്ക്കെട്ട് ഉറങ്ങിയ വിവരവും സ്വപ്നിലും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്ന സത്യവും യുവതി മനസിലാക്കുന്നത്. സംഭവത്തില്‍ സ്വപ്നിലിനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വപ്‌നില്‍ കുറ്റം സമ്മതിച്ചുവെന്നും എന്നാല്‍ സുഹൃത്തുക്കള്‍ കുറ്റം നിഷേധിച്ചുവെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























