പുൽവാമയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ തീവ്രവാദികളുടെ വെടിയേറ്റ് വീട്ടമ്മ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു

ജമ്മുകശ്മീരിലെ പുൽവാമയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ തീവ്രവാദികളുടെ വെടിയേറ്റ് സ്ത്രീ മരിച്ചു. വീട്ടമ്മയായ നിഗീന ബാനുവാണ് മരിച്ചത്. വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു.
ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. തീവ്രവാദികൾ വീട്ടിനകത്തേക്ക് കടക്കുന്നത് ചെറുത്ത വീട്ടമ്മക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ മുഹമ്മദ് സുൽത്താൽ എന്നയാൾക്കും വെടിയേറ്റു. ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശം പൊലീസും സൈന്യവും ചേർന്ന് വളഞ്ഞു. തീവ്രവാദികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
https://www.facebook.com/Malayalivartha

























