'അവിടുത്തെ ആണ്‍കുട്ടികള്‍ തൂപ്പുകാരും പെണ്‍കുട്ടികള്‍ ബാര്‍ ഡാന്‍സര്‍മാരുമാണ്'; മേഘാലയ ഗവര്‍ണര്‍ തഥാഗത് റോയ് യുടെ ബംഗാൾ വിരുദ്ധ പരാമർശം വിവാദമാകുന്നു

പശ്ചിമബംഗാളിനെ വിമര്‍ശിച്ച് മേഘാലയ ഗവര്‍ണര്‍ തഥാഗത് റോയ്. ബംഗാളിന്റെ മഹത്വമെല്ലാം പോയെന്നും ഇപ്പോള്‍ അവിടുത്തെ ആണ്‍കുട്ടികള്‍ തൂപ്പുകാരും പെണ്‍കുട്ടികള്‍ ബാര്‍ ഡാന്സര്മാരുമാണെന്ന് തഥാഗത് റോയ് പറഞ്ഞു.
മമതയുടെ ഹിന്ദി വിരുദ്ധ നിലപാട് പരാമര്‍ശിച്ചുകൊണ്ടാണ് തഥാഗത് റോയുടെ വിമര്‍ശനം. രാഷ്ട്രീയ കാരണങ്ങളാലാണ് അവര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ആസാം, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ ഹിന്ദി സംസാരിക്കുന്നു. അവര്‍ ഹിന്ദിയെ എതിര്‍ക്കുന്നില്ലെന്നും തഥാഗത് പറഞ്ഞു. ബംഗാള്‍ വിദ്യാസാഗറുടെയും സ്വാമി വിവേകാനന്ദന്റെയും ടാഗോറിന്റെയും നാടാണ്. എന്നിട്ടും എന്തുകൊണ്ടാണ് അവര്‍ക്ക് ഹിന്ദി പഠിക്കാന്‍ കഴിയാത്തതെന്നും തഥാഗത് ചോദിക്കുന്നു. അതേസമയം തഥാഗതിന്റെ പരാമര്‍ശത്തിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി.
https://www.facebook.com/Malayalivartha


























