കടംവാങ്ങിയ തുക തിരികെ നല്‍കാതിരുന്നതിന് പ്രതികാരമായി രണ്ട് വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊന്നു

മാതാപിതാക്കള്‍ കടംവാങ്ങിയ തുക തിരികെ നല്‍കാതിരുന്നതിന് പ്രതികാരമായി രണ്ട് വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊന്നു. യു.പിയിലെ അലിഗഢ് ജില്ലയിലുള്ള തപല്‍ എന്ന സ്ഥലത്താണ് സംഭവം.പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം അക്രമികള്‍ കണ്ണ് ചൂഴ്ന്നെടുത്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കടംവാങ്ങിയ 10,000 രൂപ തിരികെ നല്‍കാതിരുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടികളുടെ അയല്‍വാസികളായ സാഹിദ്, അസ്ലം എന്നിവരാണ് അറസ്റ്റിലായത്. പ്രാഥമിക അന്വേഷണത്തില്‍തന്നെ പണം ഇടപാടിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പണം തിരികെ നല്‍കണമെന്ന് ആവശ്യപപ്പെട്ട് സാഹിദും അസ്ലവും വഴക്കുണ്ടാക്കിയിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു.അറസ്റ്റിലായവര്‍ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടില്ല. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രദേശത്തെ റോഡ് ഉപരോധിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha


























