രണ്ടാംവട്ടം പ്രധാനമന്ത്രിയായശേഷം കണ്ണനെ തൊഴാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഗുരുവായൂരില്‍

രണ്ടാംവട്ടം പ്രധാനമന്ത്രിയായശേഷം കണ്ണനെ തൊഴാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഗുരുവായൂരില്‍
എത്തും. രണ്ടാംവട്ടം പ്രധാനമന്ത്രിയായശേഷം കണ്ണനെ തൊഴാനെത്തുന്ന അദ്ദേഹം മൂന്നുമണിക്കൂര്‍ ഗുരുവായൂരില്‍ ചെലവഴിക്കും. രാവിലെ ഒമ്പതിന് ശ്രീകൃഷ്ണ കോളേജിലെ പുതിയ ഹെലിപാഡില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി കാര്‍മാര്‍ഗം ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. അവിടെ ഒന്നാം നമ്പര്‍ മുറിയില്‍ വിശ്രമം. പത്തിന് ക്ഷേത്രത്തിലേക്ക് പോകും.
ദര്‍ശനം കഴിഞ്ഞ് 11.10ന് ക്ഷേത്രത്തില്‍നിന്ന് മടങ്ങും. വീണ്ടും ശ്രീവത്സത്തിലെത്തിയശേഷം ശ്രീകൃഷ്ണ സ്‌കൂള്‍ മൈതാനത്തെ പൊതുസമ്മേളനത്തില്‍ 40 മിനിറ്റ് പ്രസംഗിക്കും. 12 മണിക്ക് മടങ്ങും. നേരത്തേ ക്ഷേത്രദര്‍ശനം മാത്രമെന്നായിരുന്നു അറിയിപ്പ്. ഉച്ചപ്പൂജ തൊഴുത് വേഗം മടങ്ങുമെന്ന സന്ദര്‍ശനപ്പട്ടികയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിച്ചിരുന്നത്. ബി.ജെ.പി.യുടെ കേരളഘടകത്തിന്റെ പ്രത്യേക അഭ്യര്‍ഥനപ്രകാരമാണ് പൊതുസമ്മേളനംകൂടി നിശ്ചയിച്ച് സമയം മാറ്റിയത്. ബുധനാഴ്ച രാവിലെയാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടായത്.
ഇതോടെ ജില്ലാ ഭരണകൂടവും പോലീസും ദേവസ്വവും തിരക്കിലായി. പൊതുസമ്മേളനം നടക്കുന്ന ശ്രീകൃഷ്ണ സ്‌കൂള്‍ മൈതാനത്ത് സ്‌റ്റേജ്പന്തല്‍ നിര്‍മാണം, ശ്രീവത്സം ഗസ്റ്റ് ഹൗസില്‍നിന്ന് പൊതുസമ്മേളനം നടക്കുന്ന വേദി വരെയുള്ള ഭാഗത്തെ റോഡ് നവീകരണം, അത്രയും ഭാഗങ്ങളിലെ സുരക്ഷ തുടങ്ങിയവയെല്ലാം അധികമായി ചെയ്യേണ്ടിവന്നു.
https://www.facebook.com/Malayalivartha


























