അരുണാചല്‍ പ്രദേശിലേക്കു പറക്കവേ കാണാതായ എഎന്‍ 32 വിമാനത്തിലെ 13 യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി... മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി

അരുണാചല്‍ പ്രദേശിലേക്കു പറക്കവേ കാണാതായ എഎന്‍ 32 വിമാനത്തിലെ 13 യാത്രക്കാരുടെ മൃതദേഹങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക് ബോക്‌സും തെരച്ചില്‍ കണ്ടെത്തിയിട്ടുണ്ട്. വിമാനത്തില്‍ മൂന്ന് മലയാളി വ്യോമസേന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. വിമാനത്തിലെ യാത്രക്കാരെല്ലാം മരിച്ചുവെന്ന് രാവിലെ വ്യോമസേന സ്ഥിരീകരിച്ചിരുന്നു. വിമാനം തകര്‍ന്ന പ്രദേശത്ത് തെരച്ചില്‍ തുടങ്ങിയ ശേഷമാണ് ഇക്കാര്യം വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
വിമാനം തകര്‍ന്നുവീണ പ്രദേശത്തേക്ക് ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പാരച്യൂട്ടുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ ഇറങ്ങിയത്. ഇവരുടെ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജോര്‍ഹട്ടില്‍നിന്നു മെന്‍ചുകയിലേക്കു 13 പേരുമായി പറന്ന വിമാനമാണു ജൂണ്‍ മൂന്നിനാണ് കാണാതായത്. അരുണാചലിലെ ലിപോ മേഖലയിലെ വനത്തില്‍ കഴിഞ്ഞ ദിവസം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
വിമാനം തകര്‍ന്നുവീണ പ്രദേശത്ത് ഹെലികോപ്റ്ററുകള്‍ എത്തിയെങ്കിലും ഉയര്‍ന്ന മലയും നിബിഡ വനപ്രദേശവുമായതിനാല്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. റോഡ്മാര്‍ഗം എത്താന്‍ കഴിയുന്ന പ്രദേശമല്ലിത്. തകര്‍ന്നുവീണ വിമാനത്തില്‍ മൂന്നു മലയാളി ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. അഞ്ചല്‍ സ്വദേശി ഫ്‌ലൈറ്റ് എന്‍ജിനിയര്‍ അനൂപ്കുമാര്‍, തൃശൂര്‍ അത്താണി സ്വദേശി സ്‌ക്വാഡ്രന്‍ ലീഡര്‍ വിനോദ്കുമാര്‍, കണ്ണൂര്‍ സ്വദേശി എന്‍.കെ. ഷരിന്‍ എന്നിവരാണു വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍. പതിനൊന്ന് വര്‍ഷം മുന്പാണ് അനൂപ് സൈന്യത്തില്‍ ചേര്‍ന്നത്. ഒന്നര മാസം മുന്പാണ് അവസാനമായി നാട്ടിലെത്തിയത്. വൃന്ദയാണു ഭാര്യ. ആറു മാസം പ്രായമായ ഒരു കുട്ടിയുമുണ്ട്.
തൃശൂര്‍ സ്വദേശിയാണെങ്കിലും വര്‍ഷങ്ങളായി വിനോദ്കുമാറും കുടുംബവും കോയന്പത്തൂര്‍ സിങ്കാനല്ലൂര്‍ വിദ്യാവിഹാര്‍ എന്‍ക്ലേവിലാണ് താമസം. വിനോദ്കുമാറിന്റെ സഹോദരന്‍ വിവേകും വ്യോമസേനയിലാണ്. ഷെരിന്‍ ഏഴു വര്‍ഷം മുമ്പാണ് വ്യോമസേനയില്‍ ചേര്‍ന്നത്. 2017 മേയ് മുതല്‍ അരുണാചലിലെ മേചുക വ്യോമതാവളത്തിലാണു ജോലി. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഷരിനും വണ്ടിക്കാരന്‍പീടികയിലെ അഷിതയുമായുള്ള വിവാഹം നടന്നത്. ഏഴുമാസം ഗര്‍ഭിണിയാണ് അഷിത.
"
https://www.facebook.com/Malayalivartha


























