ആശുപത്രിയില്‍നിന്നും അഞ്ചു ദിവസം പ്രായമുള്ള ശിശുവിനെ അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയി

മുംബൈയിലെ ആശുപത്രിയില്‍നിന്നും നവജാത ശിശുവിനെ അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയി. അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച വൈകുന്നേരം മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍നിന്നാണ് കുഞ്ഞിനെ കടത്തിയത്. അമ്മ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം.
ഉണര്‍ന്നപ്പോള്‍ അമ്മ ബഹളം കൂട്ടിയതോടെയാണ് മറ്റുള്ളവര്‍ വിവരം അറിയുന്നത്. ഒരു സ്ത്രീ കുട്ടിയുമായി വേഗത്തില്‍ പുറത്തേക്കുപോകുന്നത് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നും കണ്ടെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha


























