ഗുജറാത്തില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ശുചീകരണത്തൊഴിലാളികളും ഹോട്ടല്‍ ജീവനക്കാരുമുള്‍പ്പെടെ ഏഴ് പേര് മരിച്ചു
അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഗുജറാത്തിലെ വഡോദരയില്‍ ഏഴ് പേര് മരിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നത്. ശുചീകരണത്തൊഴിലാളികളും ഹോട്ടല്‍ ജീവനക്കാരുമാണ് മരിച്ചത്. വഡോദരയ്ക്കടുത്തുള്ള ഫാര്ട്ടികുയിലെ ഒരു ഹോട്ടലില്‍നിന്നുള്ള അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ നാലുപേര്‍ ശുചീകരണ തൊഴിലാളികളും മൂന്നുപേര്‍ ഹോട്ടല്‍ ജീവനക്കാരുമാണ്.
അഴുക്കുചാല്‍ വൃത്തിയാക്കുന്നതിന് ഇറങ്ങിയ ശുചീകരണ തൊഴിലാളി പുറത്തു വരാതിരുന്നതിനാല്‍ മറ്റുള്ളവര്‍ ഉള്ളില്‍ കടന്നു പരിശോധിക്കുകയായിരുന്നു. ഉള്ളില്‍ കടന്നവരെല്ലാം ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്ന് ജില്ലാ കളക്ടര്‍ കിരണ്‍ സവേരി പറഞ്ഞു. സംഭവത്തിനു ശേഷം ഹോട്ടല്‍ മാനേജര്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്.
https://www.facebook.com/Malayalivartha