28കാരനിത് എന്തു പറ്റി... 28 വയസിനിടെ 25 ശസ്ത്രക്രിയകള്‍; എന്നിട്ടും കൈകള്‍ മരം പോലെ വളരുന്നു; ബംഗ്ലാദേശുകാരന്റെ വേദന മലയാളികളും ഏറ്റെടുക്കുന്നു

വേദനകള്‍ അതിരു കടന്നും ഏറ്റെടുക്കാറുള്ള കാര്യമാണ്. ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത് ബംഗ്ലാദേശുകാരന്‍ അബുള്‍ ബജന്ദറിന്റെ വേദനയാണ്. കൈകള്‍ മരക്കൊമ്പ് പോലെ വളരുന്ന അപൂര്‍വ്വ രോഗമുള്ള അബുള്‍ ബജന്ദറിന് ഇനി വേദന തിന്നാന്‍ വയ്യ. 25 ശസ്ത്രക്രിയകളാണ് ഇതുവരെ ഇയാളുടെ ശരീരത്തില്‍ ചെയ്തത്. വേദന സഹിക്കാനാവാതെ തന്റെ കൈകള്‍ മുറിച്ചു കളയാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.
2016മുതല്‍ 25 ഓളം ശസ്ത്രക്രിയകളാണ് അരിമ്പാറ നീക്കം ചെയ്യാന്‍ ബജന്ദറിന്റെ കൈകളിലും പാദങ്ങളിലുമായി ചെയ്തത്. രോഗം ഭേദമായെന്ന് ഡോക്ടര്‍മാര്‍ കരുതിയിരിക്കെയാണ് വീണ്ടും പൂര്‍വ്വാധികം ശക്തി പ്രാപിച്ച് രോഗം പിടിമുറുക്കിയത്.
അരിമ്പാറ വളര്‍ച്ച വീണ്ടും അധികമായി, വേദന സഹിക്കാനാവാതെയാണ് 28കാരനായ ബജന്ദറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇനിയും എനിക്ക് വേദന സഹിക്കാനാവില്ല. രാത്രി ഉറങ്ങാന്‍ പോലും കഴിയുന്നില്ല. എന്റെ കൈകള്‍ മുറിച്ചു കളയുമോ എന്ന് ഡോക്ടര്‍മാരോട് ഞാന്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ്. അങ്ങനെയെങ്കിലും ഈ വേദന മാറിക്കിട്ടുമല്ലോ... എന്നാണ് വേദനയുടെ നിസഹായതയില്‍ ബജന്ദര്‍ പറഞ്ഞത്.
മാതാവ് ആമിന ബീബിയും മകന്റെ വാക്കുകളെ പിന്തുണക്കുയാണ്. അങ്ങനെയെങ്കിലും തന്റെ മകന് വേനയില്ലാതെ കഴിയാമല്ലോ എന്ന് ആശ്വസിക്കാനേ ആ അമ്മയ്ക്കാവൂ.
വിദേശത്ത് പോയാല്‍ മികച്ച ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. പക്ഷെ പണമാണ് പ്രശ്‌നം.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സര്‍ക്കാര്‍ ചിലവില്‍ ചികിത്സ വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകത്തേതാണ്ട് അരഡസന്‍ ആളുകള്‍ക്കേ ഇന്നേ വരെ ഈ രോഗം കണ്ടെത്തിയിട്ടുള്ളൂ. 2017ല്‍ ഇതേ രോഗമുള്ള ഒരു പെണ്‍കുട്ടിയെ ബംഗ്ലാദേശില്‍ ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കിയത് വാര്‍ത്തയായിരുന്നു.
ശരീരത്തിലെ അമിതമായ ഒരുതരം അരിമ്പാറ വളര്‍ച്ചയാണ് ട്രീമാന്‍ സിന്‍ഡ്രോം. ജനിതക രോഗമാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൈകാലുകള്‍ വൃക്ഷത്തലപ്പ് പോലെയായി മാറിയ ഇദ്ദേഹം വൃക്ഷ മനുഷ്യന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.
"
https://www.facebook.com/Malayalivartha


























