രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ ഇന്ന് ജമ്മുകശ്മീരില്‍...

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ ഇന്ന് ജമ്മുകശ്മീരില്‍ എത്തും. കേന്ദ്ര ആഭ്യന്തരമന്ത്രിയായതിനു ശേഷമുള്ള അമിത് ഷായുടെ ആദ്യത്തെ സന്ദര്‍ശനമാണിത്. അമര്‍നാഥ് തീര്‍ഥയാത്രക്ക് നല്‍കിയിരിക്കുന്ന സുരക്ഷാ ഒരുക്കങ്ങള്‍ അദ്ദേഹം വിലയിരുത്തും. ഇതിന്റെ ഭാഗമായി ഉന്നതതല യോഗം ശ്രീനഗറില്‍ ചേരും. കൂടാതെ ബിജെപി പ്രവര്‍ത്തകരുമായും പഞ്ചായത്ത് അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. അമര്‍നാഥ് തീര്‍ഥയാത്ര സംഘത്തിന് നേരെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് രഹസ്യാനേഷണ റിപ്പോര്‍ട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പൗരാണികമായ ഗുഹക്ഷേത്രത്തിലേക്കുള്ള പാതയില്‍ അതിശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിനെക്കുറിച്ചും അദ്ദേഹം വിലയിരുത്തും.
കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ ആഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തി അമിത് ഷാ നിര്‍ണ്ണായകമായ ഉന്നതതല യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നു. മാത്രമല്ല ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ ആറു മാസത്തേക്കുകൂടി കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























