ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം... ലഹരി വിരുദ്ധ ദിനാചരണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല

ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം. ലഹരി വിരുദ്ധ ദിനാചരണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബാറുകള്‍ക്കും ബീവറേജ് ഔട്ടുകള്‍ക്കും എക്‌സൈസ് വകുപ്പ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ അധ്യക്ഷത വഹിക്കുന്നത് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനാണ്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും.
"
https://www.facebook.com/Malayalivartha


























