ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ വധിച്ചു

ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യവും ഒരു തീവ്രവാദിയെ വധിച്ചു. ത്രാലിലെ കാഹ്‌ലില്‍ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെ നിന്ന് ആയുധങ്ങളും വെടികോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.
കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. തീവ്രവാദി സാന്നിധ്യമുണ്ടെന്ന സൂചനയെ തുടര്‍ന്ന് 42 രാഷ്ട്രീയ റൈഫിള്‍സും ത്രാല്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും സംയുക്തമായാണ് മേഖലയില്‍ തെരച്ചില്‍ നടത്തിയത്.
ഏറ്റുമുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് സി.ആര്‍.പി.എഫ് 180 ബറ്റാലിയന്‍ എത്തി പ്രദേശം വളയുകയായിരുന്നു. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണ്.
https://www.facebook.com/Malayalivartha


























