വൈദ്യൂതി ബില്‍ കൂടിയതോടെ മരുമകൾ കലിപ്പിലായി!! ഭര്‍തൃപിതാവിനും മാതാവിനും പണികൊടുക്കാനായി ബള്‍ബ് ഊരിമാറ്റി; രോഷാകുലനായ ഭര്‍തൃപിതാവ് മരുമകളുടെ കഴുത്തറുത്ത് ക്രൂര കൊലപാതകം... രക്തംപുരണ്ട വസ്ത്രവുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയ 65കാരനെ കണ്ട് ഞെട്ടി പോലീസ്

കഴിഞ്ഞ മാസത്തെ വൈദ്യൂതി ബില്ലിന്റെ പേരില്‍ വഴക്കിട്ട മരുമകള്‍ തന്നെയും തന്റെ ഭാര്യയെയും ബുദ്ധിമുട്ടിക്കാന്‍ സ്‌റ്റെയര്‍കേസ്, അടുക്കള, ശുചിമുറി എന്നിവിടങ്ങളിലെ ബള്‍ബ് ഊരിമാറ്റിയെന്നും അതിനെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഭഗത്‌റാം പോലീസിനോട് സമ്മതിച്ചു. എന്നാല്‍ നീരജ് ദേവിക്ക് ഭര്‍തൃവീട്ടില്‍ ഗാര്‍ഹികപീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും വീട്ടുകാര്‍ ഉപദ്രവിച്ചിരുന്നതായും യുവതിയുടെ വീട്ടുകാരും ആരോപിക്കുന്നു. ഡല്‍ഹയിലെ പഹര്‍ഗഞ്ചില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 33കാരിയായ നീരജ് ദേവിക്കാണ് ജീവന്‍ നഷ്ടമായത്. ബില്ല് കൂടുന്നത് പതിവായതോടെ ഭര്‍തൃമാതാപിതാക്കളുമായി വഴക്കിട്ട നീരജ് ദേവി വീട്ടിലെ ബള്‍ബുകള്‍ ഊരിമാറ്റി. ഇതേചൊല്ലിയുള്ള വഴക്കിനിടെയാണ് ഭര്‍തൃപിതാവ് 65കാരനായ ഭഗത് റാം നീരജയുടെ കഴുത്തറുത്തത്.
കൊലപാതകത്തിനു ശേഷം രക്തംപുരണ്ട വസ്ത്രവുമായി ഭഗത്‌റാം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു. നീരജ് ദേവി മിക്കപ്പോഴും തന്നോടും ഭാര്യ ഹുക്കും ദേവിയോടും വഴക്കിട്ടിരുന്നുവെന്നും ഭര്‍ത്താവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നുവെന്നും ഭഗത് റാം മൊഴി നല്‍കി. പ്രതി കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























