പതുങ്ങിയത് കുതിക്കാനാണ്... ഇന്ത്യയുടെ ചാന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം മാറ്റിവച്ചതില്‍ ഞെട്ടിയത് ഉറക്കം നഷ്ടപ്പെട്ട പാകിസ്ഥാനും അമേരിക്കയും; കുതിച്ചുയര്‍ന്ന് കത്തിയമര്‍ന്ന് താഴേക്ക് വീഴാന്‍ ഇടനല്‍കാതെ നടത്തിയ സൂക്ഷ്മമായ ഇടപെടലില്‍ രാജ്യത്തിന്റെ പ്രശംസ

ലോകം ആകാക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ചാന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം. ചന്ദ്രനില്‍ ഇന്ത്യ അത്ഭുതം സൃഷ്ടിക്കുമെന്ന് തന്നെയാണ് ചന്ദ്രനില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച അമേരിക്കയും അസൂയാലുക്കളായ പാകിസ്ഥാനും കരുതിയത്. അതിനാല്‍ തന്നെ ഇന്ത്യയെക്കാളും ആകാക്ഷയായിരുന്നു പാക്കികള്‍ക്കും അമേരിക്കക്കാര്‍ക്കുമുണ്ടായിരുന്നത്. അതേസമയം തന്നെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ തികച്ചും ജാഗ്രതയിലുമായിരുന്നു. സാങ്കേതിക തികവോടെ തന്നെ ഉയര്‍ന്നാല്‍ മാത്രമേ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന യാത്രയ്‌ക്കൊടുവില്‍ ചന്ദ്രനില്‍ ചാന്ദ്രയാന് എത്താന്‍ സാധിക്കുമായിരുന്നുള്ളു. എന്നാല്‍ ചെറിയ സാങ്കേതിക പ്രശ്‌നം വന്നപ്പോള്‍ വേണമെങ്കില്‍ കണ്ണടയ്ക്കാമായിരുന്നു. വിക്ഷേപണം നടത്താമായിരുന്നു. കൈയ്യടിയും വാങ്ങാമായിരുന്നു. എന്നാല്‍ എപ്പോഴെങ്കിലും കത്തി താഴെ പതിച്ചേനെ. അത് പാകിസ്ഥാനും അമേരിക്കയ്ക്കും ചിരിക്കാന്‍ ഇട നല്‍കും. അതിനാല്‍ കാത്തിരിക്കാനാണ് ശാസ്ത്രജ്ഞന്‍മാര്‍ ഏകകണ്ഠമായി തീരുമാനമെടുത്തത്. ഇപ്പോഴുണ്ടാകുന്ന ചെറിയ കുറ്റം പറച്ചിലിനേക്കാള്‍ നല്ലതാണ് ശാശ്വതമായി പരാജയപ്പെടാതിരിക്കുന്നത്.
സാങ്കേതിക തകരാര്‍ കാരണം ഇന്നലെ പുലര്‍ച്ചെ ഉപേക്ഷിക്കേണ്ടിവന്ന ചന്ദ്രയാന്‍ 2 വിക്ഷേപണം വീണ്ടും നടത്താന്‍ രണ്ടാഴ്ചയിലധികം വേണ്ടിവരുമെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയതേ. ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ റോക്കറ്റിന്റെ വിക്ഷേപണം ആഗസ്റ്റിലേക്കു മാറുന്നതോടെ ഐ.എസ്. ആര്‍.ഒ.യുടെ ഈ വര്‍ഷത്തെ മറ്റ് വിക്ഷേപണങ്ങളും വൈകും.
വിക്ഷേപണം പരാജയപ്പെടുന്നതിനേക്കാള്‍, കുറച്ചു ദിവസം മാറ്റിവയ്ക്കുന്നതാണ് നല്ലതെന്നാണ് ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരുടെ അഭിപ്രായമെന്ന് ഐ.എസ്.ആര്‍.ഒ വക്താവ് ഗുരുദാസ് പറഞ്ഞു. അവസാന നിമിഷം വിക്ഷേപണം മാറ്റിവയ്‌ക്കേണ്ടി വന്നത് ഐ.എസ്.ആര്‍.ഒയ്ക്ക് അഭിമാനക്ഷതമുണ്ടാക്കിയെങ്കിലും പരാജയപ്പെട്ടാലുള്ള ദുരന്തം അതിലും വലുതാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞുകൗണ്ട് ഡൗണിന്റെ അവസാനഘട്ടത്തില്‍ പുലര്‍ച്ചെ 1.34 ന് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ദൗത്യം മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വിക്ഷേപണം വീണ്ടും നടത്തണമെങ്കില്‍ പിഴവു സംഭവിച്ചത് എവിടെയെന്ന് കൃത്യമായി കണ്ടെത്തി പരിഹരിക്കണം.പാളിച്ച ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണം. ക്രയോ സ്‌റ്റേജില്‍ നിറച്ച ഇന്ധനം തിരിച്ചെടുക്കണം. ഇതിനെല്ലാം കൂടി പത്തു ദിവസമെങ്കിലും വേണം. തകരാര്‍ ഗുരുതരമാണെങ്കില്‍ വിക്ഷേപണം കൂടുതല്‍ നീട്ടിവയ്‌ക്കേണ്ടി വരുമെന്നും ഐ.എസ്.ആര്‍.ഒ കേന്ദ്രങ്ങള്‍ അറിയിച്ചു.വിക്ഷേപണ റോക്കറ്റിലാണ് പിഴവെന്നതിനാല്‍ ചന്ദ്രയാന്‍ 2 ദൗത്യത്തെ ഇത് ബാധിക്കില്ല.
മൂന്ന് പരീക്ഷണ വിക്ഷേപണങ്ങള്‍ മാത്രം നടത്തിയ വിക്ഷേപണ വാഹനമാണ് ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ. ബഹിരാകാശത്ത് 170 കിലോമീറ്ററിന് അപ്പുറത്തേക്ക് പേടകത്തെ എത്തിക്കുക മാത്രമാണ് റോക്കറ്റിന്റെ ദൗത്യം. 978 കോടിരൂപയാണ് വിക്ഷേപണച്ചെലവ്.ഇന്നലെ സംഭവിച്ചത്വിക്ഷേപണം നടക്കേണ്ടിയിരുന്നത് പുലര്‍ച്ചെ 2.51 നായിരുന്നു. 1.34 ന് സാങ്കേതിക തകരാര്‍ കണ്ടെത്തി. പ്രശ്‌നം റോക്കറ്റിന്റെ ഇന്ധന ടാങ്കിലെ അതിമര്‍ദ്ദമാണെന്ന് കണ്ടെത്തി. ദ്രവീകൃത ഹൈഡ്രജനും ഓക്‌സിജനുമാണ് ഇന്ധനം. ഇന്ധനം നിറച്ചാല്‍ അധികനേരം ടാങ്കില്‍ സൂക്ഷിക്കില്ല. ഒരു മണിക്കൂറിനകം വിക്ഷേപണം നടക്കണം. അതിസമ്മര്‍ദ്ദം അസ്വാഭാവികമെന്ന് റിവ്യൂ കമ്മിറ്റി കണ്ടെത്തി. തുടര്‍ന്നാണ് വിക്ഷേപണം മാറ്റാന്‍ തീരുമാനമുണ്ടായത്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ കൂടി അനുമതി നല്‍കിയതോടെ വിക്ഷേപണം മാറ്റിവച്ചു.
https://www.facebook.com/Malayalivartha


























