കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിനെ പുറത്താക്കാന്‍ രാജി കത്ത് നല്‍കി വെല്ലുവിളിക്കുന്ന വിമത എം.എല്‍.എമാരുടെ നീക്കം ചീറ്റിപ്പോയി

കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിനെ പുറത്താക്കാന്‍ രാജി കത്ത് നല്‍കി വെല്ലുവിളിക്കുന്ന വിമത എം.എല്‍.എമാരുടെ നീക്കം ചീറ്റിപ്പോയി. എം.എല്‍.എമാരുടെ രാജി, അയോഗ്യത എന്നീ കാര്യങ്ങളില്‍ സ്പീക്കര്‍ ഇന്ന രീതിയില്‍ ഇടപെടണമെന്ന് കോടതിക്ക് നിര്‍ദ്ദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇതോടെ സ്പീക്കര്‍ക്കെതിരെ കോടതിയില്‍ പോയ വിമതരും അവരെ സംരക്ഷിക്കുന്നവരും വെട്ടിലായി. ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. സ്പീക്കര്‍ രമേഷ്‌കുമാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് വിമതര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുഗുള്‍ റോത്തഗി വാദിച്ചു. ന്യൂനപക്ഷ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ശ്രമമാണ് സ്പീക്കര്‍ നടത്തുന്നത്. എം.എല്‍.എമാര്‍ രാജിവയ്ക്കരുതെന്ന് അദ്ദേഹത്തിന് പറയാനാകില്ലെന്നും മുഗുള്‍ റോത്തറി ചൂണ്ടിക്കാട്ടി.
എം.എല്‍.എമാര്‍ക്ക് രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സ്വാതന്ത്ര്യമുണ്ടെന്നും രാജിയുടെ പേരില്‍ അയോഗ്യതയും അയോഗ്യതയുടെ പേരില്‍ രാജിയും പാടില്ലെന്നും മുഗുള്‍ റോത്തഗി വാദിച്ചു. അയോഗ്യതാ കേസ് പരിഗണനയിലിരിക്കെ എം.എല്‍.എയെ രാജിവെയ്ക്കാന്‍ കേരളാ ഹൈക്കോടതി മുമ്പ് അനുവദിച്ച സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജിയുടെ പേരില്‍ അയോഗ്യതയും അയോഗ്യതയുടെ പേരില്‍ രാജിയും തമ്മിലുള്ള നിയമപരമായ വ്യത്യാസം എന്തെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അയോഗ്യതയുടെ പേരില്‍ രാജിവെച്ചാല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മല്‍ത്സരിക്കാനാകുമെന്നും അല്ലാതെ രാജിവെച്ചാല്‍ മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്ന് മത്സരിച്ച് എം.എല്‍.എയും മന്ത്രിയും ആകാമെന്നും മുകുള്‍ റോത്തഗി വിശദീകരിച്ചു. സ്പീക്കര്‍ തന്റെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനുഅഭിഷേക് സിംഗ്‌വി വാദിച്ചു.
വ്യാഴാഴ്ചയാണ് കര്‍ണടകയില്‍ വിശ്വാസ വോട്ടെടുപ്പ്. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും അല്ലെങ്കില്‍ അവിശ്വാസപ്രമേയത്തിന് അനുമതി നല്‍കണമെന്നും പ്രതിപക്ഷനേതാവ് യദ്യൂരപ്പ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. വിശ്വാസപ്രമേയത്തിന് മുഖ്യമന്ത്രി കുമാരസ്വാമി നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ് സ്പീക്കര്‍ അതിനുള്ള തീയതി പ്രഖ്യാപിക്കുകയും ചെയ്തു. 224 അംഗ നിയമസഭയില്‍ വിമതര്‍ ഉള്‍പ്പെടെ 16 പേരെ ഒഴിവാക്കിയാല്‍ സ്പീക്കര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ്- ജനതാദള്‍ (എസ്) സഖ്യത്തിന്റെ അംഗബലം 101 ആണ്. ബി.ജെ.പി നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിന് 107 അംഗങ്ങളുണ്ട്. രാജി അംഗീകരിച്ചാല്‍, സര്‍ക്കാര്‍ നിലനില്‍ക്കണമെങ്കില്‍ 104 പേരുടെ പിന്തുണ വേണം. അത് കിട്ടാത്തതിനാല്‍ സര്‍ക്കാര്‍ താഴെ വീഴും. മുംബയിലുള്ള 14 വിമതരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ അടുക്കുന്ന ലക്ഷണമില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നെന്ന് കാട്ടി അവര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ജെ.ഡി.എസിന് പിന്തുണ നല്‍കി , കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം ഓഫര്‍ ചെയ്ത് സഖ്യസര്‍ക്കാര്‍ ഉണ്ടാക്കി. നിയമസഭയില്‍ അവിശ്വാസം പ്രമേയം കൊണ്ടുവന്ന കോണ്‍ഗ്രസ് യദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തിലേറും മുമ്പ് പുറത്താക്കി. അന്ന് മുതല്‍ ആരംഭിച്ചതാണ് കര്‍ണാടകയിലെ അധികാരപ്പോര്. മന്ത്രിസ്ഥാനം ഉള്‍പ്പെടെ ലഭിക്കാത്തതിനാല്‍ കോണ്‍ഗ്രസിന്റെ പാളയത്തില്‍ തന്നെ പടയൊരുക്കം നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ ചില എം.എല്‍.എമാര്‍ പരസ്യമായി വിമര്‍ശനം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha