മെയ്യപ്പനും രാജ്കുന്ദ്രക്കും വാതുവെപ്പില്‍ പങ്കുണ്ടെന്ന് സുപ്രീംകോടതി

ഐ.പി.എല്‍ വാതുവെപ്പില്‍ ഗുരുനാഥ് മെയ്യപ്പനും രാജ്കുന്ദ്രക്കും പങ്കുണ്ടെന്ന് സുപ്രീം കോടതി. മെയ്യപ്പന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ഉടമയാണെന്നും കോടതി വ്യക്തമാക്കി. രാജസ്ഥാന്‍ റോയല്‍സ് സഹ ഉടമയായ രാജ്കുന്ദ്രയും മെയ്യപ്പനും കുറ്റക്കാരെന്ന് കണ്ടത്തെിയതോടെ ഇരു ടീമുകളുടെയും ഭാവി തുലാസിലായി. ബി.സി.സി.ഐ ഒരു പൊതു സ്ഥാപനമാണെന്നും കോടതി വ്യക്തമാക്കി. ബി.സി.സി.ഐയെ നിയന്ത്രിക്കുന്നതില്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ക്ക് വീഴ്ച പറ്റിയതായും കോടതി നിരീക്ഷിച്ചു. വാതുവയ്പ്പുകാരെ സംരക്ഷിക്കുന്ന നിലയില്‍ ശ്രീനിവാസന്‍ എന്തെങ്കിലും ചെയ്തതായി തെളിവില്ലെന്നും ജസ്റ്റിസ്ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























