ഷാര്‍ളി ഹെബ്‌ദോ മാതൃകയില്‍ ആക്രമണം നടത്തുമെന്ന് തമിഴ് ദിനപ്പത്രത്തിന് ഭീഷണി

പ്രമുഖ തമിഴ് ദിനപത്രത്തിന് ആക്രമണ ഭീഷണി. ഫ്രാന്‍സിലെ പ്രമുഖ ആക്ഷേപഹാസ്യ മാസികയായ ഷാര്‍ളി ഹെബ്‌ദോയുടെ ആസ്ഥാനത്ത് നടന്ന ആക്രമണത്തിന് സമാനമായ രീതിയില്‍, ചെന്നൈയിലെ ഒരു ദിനപ്പത്രത്തിന് നേരെ, ആക്രമണം നടത്തുമെന്ന് ഭീഷണി കത്ത്. തമിഴ്‌നാട്ടിലെ പ്രമുഖ ദിനപ്പത്രമായ ദിനമലരിനാണ് അജ്ഞാതന്റെ ഭീഷണി.
ലോകത്തെ ഞെട്ടിച്ച ആക്രമണമായിരുന്നു പാരീസിലേത്.
ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തിരിക്കുന്ന കത്തില്‍ \'\'ഇന്നലെ പാരീസിലെ ചാര്‍ളി ഹെബ്ദോ, നാളെ ദിനമലര്‍\'\' എന്നാണ് എഴുതിയിരിക്കുന്നത്. ഇന്ത്യയുടെ ഭൂപടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വാചകം എഴുതിയിരിക്കുന്നത്. പത്ര ഓഫീസില്‍ നിന്നും കത്ത് തങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഭൂപടത്തിന് താഴെയായി ഒസാമ ബിന്‍ ലാദന്റെ ചിത്രവും \'\'അല്‍ ക്വ ഇദയില്‍ നിന്ന്\'\' എന്നും എഴുതിയിട്ടുണ്ട്. ഇത് കൂടാതെ ഒപ്പ് പോലെ തോന്നിക്കുന്ന അറബി വാചകങ്ങളും കത്തില്‍ ഉള്ളതായി അധികൃതര്‍ വ്യക്തമാക്കി. ഇത് കെട്ടിച്ചമച്ച കത്താണോ, ആരെങ്കിലും തമാശയ്ക്ക് ചെയ്തതാണോ അതോ ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന കാര്യം അറിവായിട്ടില്ല. അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ സാധിക്കൂ എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഭീഷണിയെ തുടര്‍ന്ന് പത്രത്തിന്റെ ഓഫീസില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
തമിഴ്‌നാട് ഇന്റലിജന്‍സ് വിഭാഗവും വിഷയം ഗൗരവമായിത്തന്നെ എടുത്തിട്ടുണ്ട്. മഫ്തിയില്‍ പോലീസിനെ നഗരത്തിന്റെ വിവധ ഭാഗങ്ങളില്‍ നിയോഗിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























