ബംഗാളില്‍ മൂന്നു പെണ്‍കുട്ടികളെ കൂട്ട മാനഭംഗത്തിനിരയാക്കി

പശ്ചിമ ബംഗാളില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത. ബംഗാളിലെ പന്ദുവ ചന്ദന്‍ഡിഘിയില്‍ മൂന്നു പെണ്‍കുട്ടികളെ കൂട്ട മാനഭംഗത്തിനിരയാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് സംഭവം. ഏഴ്, എട്ട്, ഒമ്പത് കഌസുകളില്‍ പഠിക്കുന്ന കുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ മജ്രകോട്ട സ്വദേശികളായ മൂന്നു യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞയാറാഴ്ച സ്‌കൂളില്‍ സംഘടിപ്പിച്ച സരസ്വതി പൂജയില്‍ പങ്കെടുക്കാന്‍ പോയ കുട്ടികള്‍ പിന്നീട് ആലംപൂരിലേക്ക് പോയി. വീട്ടിലേക്ക് മടങ്ങുന്നതിനിടെ അതുവഴി വന്ന മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ഇവരെ വാഹനത്തില്‍ പിടിച്ചുകയറ്റുകയും ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പിറ്റേന്ന് അവശനിലയില്‍ കണ്ടെത്തിയ കുട്ടികളെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികള്‍ക്ക് പെണ്‍കുട്ടികളെ മുന്‍പരിചയമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. അടുത്തിടെ നിരന്തര പീഡന റിപ്പോര്‍ട്ടുകളാണ് ബംഗാളില്‍ നിന്നും പുറത്തുവരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























