ഡല്‍ഹി എ.സി.പിക്കെതിരെ പരാതിയുമായി മരുമകള്‍ രംഗത്ത്

ഡല്‍ഹി ഉത്തരമേഖല എ.സി.പിക്കെതിരെ പരാതിയുമായി മരുമകള്‍ രംഗത്തെത്തി. എ.സി.പി മാനഭംഗപ്പെടുത്തിയെന്ന് കാണിച്ച് മരുമകള്‍ ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ച് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ജനുവരി 23നാണ് എ.സി.പിക്കെതിരെ എഴുതി നല്‍കിയ പരാതി ലഭിച്ചത്.
എ.സി.പിയുടെ മകനും പരാതിക്കാരിയായ യുവതിയും കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് വിവാഹിതരായത്. തുടര്‍ന്ന് ഭര്‍തൃമാതാപിതാക്കള്‍ക്കൊപ്പം വസന്ത് കുഞ്ചിലെ വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. കഴിഞ്ഞ മേയില്‍ വീട്ടില്‍ മാറ്റാരും ഇല്ലാതിരുന്ന സമയത്ത് എ.സി.പി തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തിനു ശേഷം കടുത്ത മാനസികാഘാതം അനുഭവിച്ചിരുന്ന യുവതി കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയയിലുള്ള സഹോദരങ്ങളുടെ അടുക്കലേക്ക് പോകുകയായിരുന്നു. കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ ശേഷമാണ് പരാതി നല്‍കിയത്. എ.സി.പിക്കെതിരെ കേസെടുത്തെങ്കിലും തുടര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നു പോലീസും വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























