സുനന്ദയുടെ മരണം: അമര്‍ സിംഗിനെ ചോദ്യം ചെയ്തു

സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. സുനന്ദയുടെ മകന്‍ ശിവ് മേനോനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. സുനന്ദയുടെ ദുരൂഹ മരണത്തിന് ഒരു വയസ് പിന്നിട്ടിട്ടും അന്വേഷണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. സുനന്ദയുടെ മരണത്തിന് വിദേശ നിര്‍മ്മിതമായ വിഷമാണ് കാരണമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























