Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കളക്ടർ കണ്ണൻ ഗോപിനാഥൻ രാജി വെച്ചു ..എല്ലാവരുടെയും ശബ്ദമാകാനാണ് ഐഎഎസ് എടുത്തത് . എന്നാൽ ഇപ്പോൾ സ്വന്തം ശബ്ദം പോലും പുറത്തുവരാത്ത അവസ്ഥയിലാണ് . ഐ എ എസ് ഉദ്യോഗസ്ഥനായിരിക്കെ പലതും പുറത്ത് പറയാനാകില്ല. അഭിപ്രായ സ്വാതന്ത്ര്യം വീണ്ടെടുക്കാനാണ് ഈ രാജിയെന്നു കളക്ടർ

24 AUGUST 2019 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

കഴിഞ്ഞ വർഷം പ്രളയകാലത്ത് കൊച്ചിയിലെ ദുരിതാശ്വാസ പ്രവർത്തകർക്കൊപ്പം ആരുമറിയാതെ പ്രവർത്തിക്കുകയും ചുമടെടുക്കുകയും ചെയ്ത് ശ്രദ്ധ നേടിയ മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസിൽ നിന്ന് രാജിവെച്ചു. സ്വതന്ത്രമായി അഭിപ്രായങ്ങൾ പറയാൻ സർവീസ് ചട്ടങ്ങൾ തടസമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൻ ഗോപിനാഥൻ രാജിവെച്ചത്.ഇനി മുഴുവൻ സമയവും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു

2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന് രാജിക്കത്ത് നൽകിയത്. സ്വതന്ത്രമായി അഭിപ്രായം പറയാൻ അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ അനുവദിക്കുന്നില്ലെന്നും അതിനാൽ രാജിവെച്ച് പുറത്തുപോകുകയാണെന്നുമാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ രാജിക്കത്തിൽ ഇക്കാര്യമൊന്നും സൂചിപ്പിക്കുന്നില്ല.രാഷ്ട്രീയ സമ്മര്‍ദമാണ് രാജിക്കു പിന്നിലെന്നാണു സൂചന. രാജി സ്വീകരിക്കും വരെ തുടരുമെന്ന് കണ്ണന്‍ ഗോപിനാഥൻ തൽസ്ഥാനത്തു തുടരും . രാജിക്കത്ത് നൽകിയെന്നുള്ളത് കണ്ണൻ ഗോപിനാഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. രാജി അപേക്ഷ ഇതുവരെ സ്വീകരിച്ചിട്ടില്ല. കണ്ണൻ ഗോപിനാഥനെ രാജി വാർത്ത സമൂഹമാധ്യമത്തിൽ വലിയ ചർച്ചയ്ക്കാണ് വഴിയൊരുക്കുന്നത്. കഴിഞ്ഞ വർഷം ജോലിയില്‍നിന്നു ലീവെടുത്താണ് കലക്ടർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്

സർവീസിൽ നിന്ന് രാജിവെക്കാൻ തന്നെ അനുവദിക്കണമെന്ന് മാത്രമാണ് ഒറ്റപ്പേജ് കത്തിൽ പറയുന്നത്. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആൻഡ് നാഗർ ഹവേലിയിലെ ജില്ലാ കലക്റ്ററായിരുന്ന കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിൽ എത്തി അവിടെ സേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍.

സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതായിരിക്കുന്നുവെന്നും അത് വീണ്ടെടുക്കാനാണ് രാജിയെന്നുമാണ് കണ്ണൻ ഗോപിനാഥൻ പറഞ്ഞത്. എല്ലാവരുടെയും ശബ്ദമാകാനാണ് ഐഎഎസ് എടുത്തത് . എന്നാൽ ഇപ്പോൾ സ്വന്തം ശബ്ദം പോലും പുറത്തുവരാത്ത അവസ്ഥയിലാണ് . ഐ എ എസ് ഉദ്യോഗസ്ഥനായിരിക്കെ പലതും പുറത്ത് പറയാനാകില്ല. അഭിപ്രായ സ്വാതന്ത്ര്യം വീണ്ടെടുക്കാനാണ് ഈ രാജിയെന്നു കളക്ടർ പറഞ്ഞു

കഴിഞ്ഞ വര്‍ഷം പ്രളയകാലത്ത് ആരോരുമാറിയാതെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്നദ്ധപ്രവര്‍ത്തനത്തിനെത്തിയ മുതിര്‍ന്ന മലയാളി ഐഎഎസ് ഓഫിസര്‍ ആണ് കണ്ണൻ ഗോപിനാഥൻ .എട്ടു ദിവസത്തോളം ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് മുൻപന്തിയിൽ നിന്നത് ആരും പറഞ്ഞിട്ടില്ല ..ദാദ്ര നഗര്‍ ഹവേലിയുടെ ഭാഗത്തുനിന്നുള്ള പ്രളയ സഹായമായി ഒരു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറാനുള്ള ഔദ്യോഗിക യാത്രയ്‌ക്കെത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഇവിടുത്തെ ദുരിതക്കാഴ്ചകള്‍ കണ്ട് സന്നദ്ധപ്രവര്‍ത്തകരെ സഹായിക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു

ആദ്യമെത്തിയത് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലെ കലക്‌ഷൻ സെന്ററിൽ. പിന്നീട് പത്തനംതിട്ടയിലേക്ക്. അവിടെ കലക്‌ഷൻ സെന്ററിലെത്തിയ കണ്ണനോടു ക്യാംപ് കോ–ഓർഡിനേറ്റർക്കു പറയാനുണ്ടായിരുന്നത് ഇത്രമാത്രം– ‘ബാഗ് മാറ്റിവച്ചിട്ട് പണി തുടങ്ങിക്കോളൂ’. മറ്റു യുവാക്കൾക്കൊപ്പം കണ്ണനും കൂടി. ഓരോ ദിവസവും ഓരോ ക്യാംപിൽ രാവിലെ മുതൽ വൈകിട്ടു വരെ പണിയെടുത്തു. രാത്രി കഴിച്ചുകൂട്ടിയതു സമീപ ലോഡ്ജുകളിലും മറ്റും. ആദ്യ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു ദാദ്ര– നഗർ ഹവേലിയുടെ വകയായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയിരുന്നെങ്കിലും പ്രളയബാധിത മേഖലകളിലേക്കു പോകുമെന്ന് അറിയിച്ചിരുന്നില്ല.

എറണാകുളം ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കലക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് തങ്ങള്‍ക്കൊപ്പം ചുമടെടുത്തത് ദാദ്ര നഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്. തന്നെ എല്ലാവരും തിരിച്ചറിഞ്ഞെന്നു മനസിലായിട്ടും കണ്ണന്‍ തന്റെ ജോലി തുടരുകയാണ് ചെയ്തത്

മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളിൽ കലക്ടറായിരിക്കുമ്പോൾ കണ്ണൻ ഗോപിനാഥന്റെ ഓഫിസ് ഒരു പരീക്ഷണശാലയായിരുന്നു. ഒരു അഞ്ചാം ക്ലാസുകാരന്റെ കൗതുകത്തോടെയാണ് പ്രശ്നങ്ങൾക്കു പരിഹാരം കണ്ടുപിടിക്കുന്നതിൽ കണ്ണൻ ഗോപിനാഥൻ എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എല്ലായ്പ്പോഴും പ്രവർത്തിച്ചിരുന്നത് എന്ന് സഹപ്രവർത്തകർ പറയുന്നു

പുതുപ്പള്ളി ഐഎച്ച്ആർഡിയിലെ പഠനത്തിനു ശേഷം റാഞ്ചി ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എൻജിനീയറിങ് പൂർത്തിയാക്കിയ കണ്ണൻ ഐസ്വാളിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തിയതു സാങ്കേതികവിദ്യയിലൂടെയാണ്.

പ്രകൃതിദുരന്തങ്ങളിൽ മുന്നറിയിപ്പു നൽകാൻ ആപ്പ്, വൈദ്യുതി മുടക്കം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ സ്മാർട്ഫോൺ എന്നിങ്ങനെയുള്ള പരീക്ഷണങ്ങൾക്കുശേഷം ജില്ലയിലെ സർക്കാർ സ്കൂളുകളെ മാറ്റത്തിന്റെ പുതിയ പാതയിലേക്ക് കൊണ്ടുവരുന്നതിലും കണ്ണൻ നടത്തിയ ശ്രമങ്ങൾ ചെറുതല്ല.

ഇപ്പോൾ അഭിപ്രായ സ്വാതന്ത്ര്യം പോലും നഷ്ടപ്പെട്ട അവസ്ഥയിൽ തുടരാൻ സാധിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം രാജിക്കത്ത് നൽകിയിരിക്കുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (3 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (4 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (4 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (5 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (5 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (5 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (5 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (9 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (9 hours ago)

Malayali Vartha Recommends