നിതാരി കൂട്ടക്കൊല: സുരീന്ദര്‍ കോലിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

നിതാരി കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ അലഹബാദ് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റീസ് പി.കെ.എസ്.ബാഗല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ശിക്ഷയ്‌ക്കെതിരേ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു വിധി. വിധിക്കെതിരേ കോലിയും കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
കൊലപാതക പരമ്പരയില്‍, റിംപ ഹല്‍ദറിന്റെ (14) വധവുമായി ബന്ധപ്പെട്ട കേസിലാണ് കോലിക്ക് സുപ്രീം കോടതി വധശിക്ഷ വിധിച്ചിരുന്നത്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതോടെ വധശിക്ഷ നടപ്പാക്കാന്‍ അലഹബാദ് ഹൈക്കോടതി യുപി സര്‍ക്കാരിന് ഉത്തരവ് നല്കിയിരുന്നു. എന്നാല്‍ കോലിയുടെ അപേക്ഷയില്‍ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി രണ്ട് തവണ സ്റ്റേ ചെയ്തിരുന്നു. വധശിക്ഷയ്‌ക്കെതിരേ കോലി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ അലഹബാദ് ഹൈക്കോടതിക്ക് നിര്‍ദ്ദേശവും നല്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























