ഡല്‍ഹിയില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി മികച്ച വിജയം നേടുമെന്ന് അരവിന്ദ് കേജ്‌രിവാള്‍. അഭിപ്രായ സര്‍വേ ഫലങ്ങള്‍ പാര്‍ട്ടിക്ക് അനുകൂലമാണ്. ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും കേജ്‌രിവാള്‍ പറഞ്ഞു.
പരമാവധി മണ്ഡലങ്ങളില്‍ കേജ്‌രിവാളിനെ പ്രചാരണത്തിനെത്തിച്ച്, ഓരോ വോട്ടും ഉറപ്പാക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം. കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയത് ബിജെപിക്കു ഗുണം ചെയ്യില്ലെന്ന അഭിപ്രായ സര്‍വേ ഫലങ്ങള്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശഭരിതരാക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി മറന്ന് ഡല്‍ഹിയില്‍ ഉജ്വല വിജയം നേടാനുള്ള ഒരുക്കത്തിലാണ് ആം ആദ്മി പാര്‍ട്ടി.
സ്ഥാനാര്‍ഥികളുടെ പേരു പറഞ്ഞ് വോട്ടു തേടുന്നതിനേക്കാള്‍ കേജ്‌രിവാളിനൊരു വോട്ട് എന്ന ശൈലിയിലാണ് പാര്‍ട്ടിയുടെ പ്രചാരണം. അഞ്ചുവര്‍ഷത്തേക്ക് കേജ്‌രിവാളിനെ മുഖ്യമന്ത്രിയാക്കാന്‍ ചൂല്‍ ചിന്നത്തില്‍ വോട്ടു രേഖപ്പെടുത്തണമെന്ന് പാര്‍ട്ടിയുടെ അഭ്യര്‍ഥന.ഡല്‍ഹിയുടെ ഗ്രാമീണ മേഖലകളിലെല്ലാം വലിയ ആവേശത്തോടെയാണ് കേജ്‌രിവാളിനെ പ്രവര്‍ത്തകര്‍ വരവേല്‍ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























