ട്രോളുകൾക്ക് മറുപടിയുമായി മോദി; തന്റെ ഹിന്ദി ബിയർ ഗ്രിൽസിന് എങ്ങനെ മനസ്സിലായെന്ന രഹസ്യം പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിൽ’ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡിസ്‌കവറി ചാനലിലെ ‘മാൻ വേഴ്സസ് വൈൽഡ്’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥിയായെത്തിയപ്പോൾ എല്ലാവരുടെയും പൊതുവായ സംശയമായിരുന്നു പരിപാടിയുടെ അവതാരകന്‍ ബിയര്‍ ഗ്രില്‍സിന് എങ്ങനെ ഹിന്ദി മനസ്സിലായെന്നത്. എന്നാൽ ബിയർ ഗ്രിൽസിന് എങ്ങനെ ഹിന്ദി മനസ്സിലായെന്ന രഹസ്യം പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിൽ’ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഗ്രില്‍സ് ചെവിയില്‍ ചെറിയൊരു ഉപകരണം ഘടിപ്പിച്ചിരുന്നു. ഹിന്ദിയില്‍ സംസാരിക്കുന്നത് ഉടന്‍ തന്നെ ഈ ഉപകരണം ഇംഗ്ലീഷിലേയ്ക്ക് തര്‍ജമ ചെയ്യും. അങ്ങനെയാണ് വളരെ എളുപ്പത്തില്‍ ആശയവിനമം സാധിച്ചതെന്നും മോദി പറഞ്ഞു. സംഭാഷണത്തില്‍ ടെക്‌നോളജി അത്രയേറെ ഇടപെടല്‍ നടത്തിയെന്നും കൂട്ടിച്ചേര്‍ത്തു.
പലതരം ചോദ്യങ്ങൾ പരിപാടിക്കു ശേഷം നേരിടേണ്ടി വന്നു. താൻ പറഞ്ഞ ഹിന്ദി ഗ്രിൽസിന് എങ്ങനെ മനസ്സിലായി എന്നതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. പരിപാടി എത്രതവണ ഷൂട്ട് ചെയ്തുവെന്നും എത്രവട്ടം എഡിറ്റ് ചെയ്തുവെന്നും പലരും ചോദിച്ചിരുന്നു. എന്നാൽ അതൊന്നും വേണ്ടി വന്നില്ല. ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ ടെക്നോളജി അത്രയേറെ ഇടപെടൽ നടത്തിയിരുന്നു.
മഹാത്മാ ഗാന്ധിയുടെ 150 -ാം ജന്മദിനത്തോട് അനുബന്ധിച്ച് പ്ലാസ്റ്റിക് വിമുക്ത ഭാരതത്തിന് നാം ശ്രമിക്കണമെന്നും സ്വച്ഛതാ കി സേവ ക്യാംപെയ്‌നില്‍ എല്ലാവരും പങ്കുചേരണമെന്നും മോഡി മന്‍ കി ബാത്തില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























