ഫ്രാന്‍സ്, യുഎഇ, ബഹ്‌റിന്‍ എന്നീ രാജ്യങ്ങൾ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി മടങ്ങിയെത്തി...

ഇന്നു പുലര്‍ച്ചെയോടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയെത്തി. ഫ്രാന്‍സ്, യുഎഇ, ബഹ്‌റിന്‍ എന്നീ രാജ്യങ്ങൾ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം. വ്യാഴാഴ്ച ഫ്രാന്‍സിലെത്തിയ മോദി പ്രസിഡന്റ് എമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തി. യുഎഇയിലെത്തിയ പ്രധാനമന്ത്രി അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ യുഎഇയുടെ പരമോന്നത മെഡലായ സിവിലിയന്‍ ഓര്‍ഡര്‍ ഓഫ് സായിദ്ഏറ്റുവാങ്ങിയിരുന്നു.
ശനിയാഴ്ച അദ്ദേഹം ബഹ്‌റിന്‍ തലസ്ഥാനമായ മനാമയിലെത്തി. തീവ്രവാദത്തെ ഉപയോഗിച്ചു മറ്റു രാജ്യങ്ങളെ നേരിടുന്ന നടപടി അന്താരാഷ്ട്ര സമൂഹം നിരാകരിക്കണമെന്ന് ഇന്ത്യയും ബഹ്‌റിനും സംയുക്തമായി ആവശ്യപ്പെട്ടു. ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന്റെ മടക്കം.
https://www.facebook.com/Malayalivartha

























