വഴിയോരക്കച്ചവടം നടത്തിക്കൊണ്ടിരുന്ന മലയാളിയെ മുംബൈയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി

വഴിയോര കച്ചവടക്കാരനായ മലയാളിയെ മുംബൈയില്‍ തലയ്ക്കടിച്ചു കൊന്നു. പാലക്കാട് സ്വദേശിക്കാണ് ഈ ദുരനുഭവമുണ്ടായത്. മുംബൈ മെട്രോ ആശുപത്രിക്ക് അടുത്തായി കരിക്ക് കച്ചവടം നടത്തുകയായിരുന്ന്ു ഇയാള്‍. സംഭവത്തെ തുടര്‍ന്ന് ആസാദ് മൈതാന്‍ പൊലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തു.
മുഹമ്മദാലിയുടെ കടയ്ക്ക് മുന്‍പില്‍ മദ്യപിച്ച് ബഹളം വയ്ക്കുകയും ലഹരി മരുന്ന് ഉപയോഗിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സ്വദേശികളായ യുവാക്കളുമായി മുഹമ്മദാലി തര്‍ക്കത്തിലായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ യുവാക്കള്‍ ഇഷ്ടിക കൊണ്ടു മുഹമ്മദാലിയെ തലയ്ക്ക് പുറകില്‍ അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha

























