ജീന്‍സിന്റെ പിന്‍ഭാഗത്ത് നിമിഷനേരം കൊണ്ട് കൂടുകൂട്ടിയത് ആയിരകണക്കിന് തേനീച്ചകൾ!! ഇരുപത്തിയഞ്ചുകാരനായ യുവാവിന് സംഭവിച്ചത്

സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഇരുപത്തിയഞ്ചുകാരനായ യുവാവിന്റെ ജീന്‍സിൽ നിമിഷനേരം കൊണ്ട് ആയിരകണക്കിന് തേനീച്ചകൾ കൂടുകൂട്ടിയ വീഡിയോ. നാഗാലാന്‍ഡ് സ്വദേശി വേലേഹു എന്ന യുവാവിനാണ് ഇങ്ങനൊയൊരു പണികിട്ടിയത്. സുഹൃത്തിന്റെ ഗ്യാരേജിലേക്ക് പോകുന്ന വഴിയില്‍ അപ്രതീക്ഷിതമായാണ് സംഭവം. ഒരു കൂട്ടം തേനീച്ചകള്‍ വന്ന് കൂട് കൂട്ടുകയായിരുന്നു. ധരിച്ചിരുന്ന ജീന്‍സിന്റെ പിന്‍ഭാഗത്ത് തേനീച്ച വന്നത് യുവാവ് ശ്രദ്ധിച്ചില്ല. പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ യുവാവിന്റെ പിന്‍ഭാഗത്തേക്ക് എത്തിയത് ആയിരക്കണക്കിന് തേനീച്ചകളാണ്.
കുനിഞ്ഞ് നിന്ന് തേനീച്ചകളെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തേനിച്ച ആയത് കൊണ്ട് അധികം ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് യുവാവ്. ശരിക്കുംപ്പെട്ടു എന്നു തന്നെ പറയാം. എന്നാല്‍ യുവാവ് ഇതിനെ മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നടന്നില്ല.
https://www.facebook.com/Malayalivartha

























