സിന്ധുവിനെ നേരിട്ട് അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങുന്ന പ്രകടനം കാഴ്ച വച്ച പി.വി സിന്ധുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്ട് അഭിനന്ദിച്ചു. ചൊവ്വാഴ്ച്ച രാവിലെ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ഇന്ത്യയില്‍ മടങ്ങിയെത്തിയ സിന്ധു പ്രധാനമന്ത്രിയേയും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിനേയും സന്ദര്‍ശിക്കുയുമുണ്ടായി.
സിന്ധുവുമായുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രം മോദി ട്വിറ്ററിലൂടെ പങ്കു വച്ചിരുന്നു. 'രാജ്യത്തിന്റെ അഭിമാനം, ഒരു സ്വര്‍ണവും ഒരുപാട് യശ്ശസും ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചാമ്ബ്യന്‍' എന്നായിരുന്നു വിശേഷണം. ചൊവ്വാഴ്ച്ച രാവിലെ പരിശീലകന്‍ ഗോപിചന്ദിൻറെ കൂടെയായിരുന്നു സിന്ധു ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നത്. ഇന്ത്യക്കാരി എന്നതിൽ അഭിമാനിക്കുന്നുവെന്നും ഇനിയുള്ള പ്രയത്‌നം കൂടുതൽ മെഡൽ നേടാനായിരിക്കുമെന്നും സിന്ധു വ്യക്തമാക്കി. വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് സിന്ധുവിന് ലഭിച്ചത്. ലോക ബാഡ്‌മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യയുടെ പി.വി.സിന്ധുവിനെ കഴിഞ്ഞ ദിവസങ്ങളിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖർ അഭിനന്ദിച്ചിരുന്നു.
https://www.facebook.com/Malayalivartha

























