കേരളത്തിന് വീഴ്ച; തീവ്രവാദ സംഘങ്ങളുടെ ഭീഷണി നേരിടുന്നതില്‍ കേരളം ഗുരുതര വീഴ്ച വരുത്തുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്; സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന സൈനിക വിഭാഗങ്ങളോട് നിരീക്ഷണവും ജാഗ്രതയും ശക്തമാക്കണമെന്ന് പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു

തീവ്രവാദ സംഘങ്ങളുടെ ഭീഷണി നേരിടുന്നതില്‍ കേരളം ഗുരുതര വീഴ്ച വരുത്തുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. ലഷ്‌കര്‍ ഇ തൊയ്ബ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘങ്ങളുടെ ഭീഷണി നേരിടുന്നതില്‍ കേരളം ഗുരുതര വീഴ്ച വരുത്തുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ചൂണ്ടി കാട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് കേരളം വരുത്തിയ വീഴ്ചകള്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ചൂണ്ടിക്കാണിക്കുന്നത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പിനോട് കേന്ദ്ര ആഭ്യന്തര വകുപ്പ് വിശദീകരണം തേടും. സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന സൈനിക വിഭാഗങ്ങളോട് നിരീക്ഷണവും ജാഗ്രതയും ശക്തമാക്കണമെന്ന് പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി. വിമാനത്താവളങ്ങള്‍, കേന്ദ്ര ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഐഎസ്‌ആര്‍ഒ, വിഎസ്‌എസ് സിയുടെ വിവിധ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു.
കേന്ദ്ര വ്യവസായ സംരക്ഷണ സേന ( സിഐഎസ്‌എഫ് ) യുടെ സംരക്ഷണയിലുള്ള സ്ഥാപനങ്ങളിലാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചത്. ഇതിനു പുറമെ സിആര്‍പിഎഫ് കേന്ദ്രങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ സൈനിക കേന്ദ്രങ്ങള്‍ക്കും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാന്‍ സജ്ജമായിരിക്കുന്നതിനുള്ള നിര്‍ദ്ദേശവും സേനയ്ക്ക് നല്‍കിയിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സൈനിക കേന്ദ്രങ്ങളില്‍ തുടരാനുള്ള നിര്‍ദ്ദേശവുമുണ്ട്.
ഈ അടുത്ത കാലങ്ങളിലൊന്നും തന്നെ ഇത്തരമൊരു ജാഗ്രതാ നിര്‍ദ്ദേശം സംസ്ഥാന കേന്ദ്രങ്ങളിലെ സൈനിക സ്ഥാപനങ്ങള്‍ക്കു ലഭിച്ചിട്ടില്ല. ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ തമിഴ്‌നാട്ടിലേയ്ക്ക് കടന്നിട്ടുണ്ടെന്ന വിവരം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയാണ് തമിഴ്‌നാടിനെയും കേരളത്തെയും അറിയിച്ചത്. ഇതിനു പിന്നാലെ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങളും എത്തി.
ലഷ്കർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിൽ എത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുകയാണ്. ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. റെയില്‍വെ സ്റ്റേഷനുകളും ബസ് സ്റ്റാന്‍ഡുകളും പൂര്‍ണ നിരീക്ഷണത്തിലാക്കി. ടാക്‌സി സര്‍വീസുകളും പൂര്‍ണമായും നിരീക്ഷണത്തിലാണ്. ലോഡ്ജുകള്‍, ഹോട്ടലുകള്‍, ഒഴിഞ്ഞ കെട്ടിടങ്ങള്‍, ആളൊഴിഞ്ഞ പ്രദേശങ്ങള്‍ തുടങ്ങിയിടങ്ങളില്‍ നിരീക്ഷണവും പ്രത്യേക പട്രോളിംഗും ഏര്‍പ്പെടുത്തി. സംസ്ഥാന അതിര്‍ത്തിയില്‍ അതീവ ജാഗ്രതയാണ് ഏര്‍പ്പെടുത്തിയത്. വേളാങ്കണി ഉൾപ്പടെയുള്ള ആരാധനാലയങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. ഭീകര സംഘത്തിലുള്ള മലയാളിയെ കേന്ദ്രീകരിച്ചും തിരച്ചിൽ ഊർജിതമാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളും മറ്റും സുക്ഷ്മമായി പരിശോധിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. 1500 പൊലീസുകാരെ അധികമായി ചെന്നൈയില്‍ മാത്രം നിയോഗിച്ചു. സായുധ പൊലീസിനെയും പരിശോധനയ്ക്കായി നിയോഗിച്ചു.
കേരളത്തില്‍ തീവ്രവാദി ആക്രമണത്തിന് പദ്ധതിയിടുന്നെന്ന കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വന്നതോടെ വന്‍ സുരക്ഷാ നടപടികളാണ് സ്വീകരിച്ചത്. ഇതിന് പിന്നാലെ തീവ്രവാദ ബന്ധം സംശയിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി റഹീം അബ്ദുള്‍ ഖാദറിനേയും സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ യുവതിയേയും പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇവര്‍ നിരപരാധികളാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വിട്ടയച്ചു.
https://www.facebook.com/Malayalivartha

























