സിന്ധു രാജ്യത്തിന്റെ അഭിമാനം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനായ ഇന്ത്യയുടെ പി.വി. സിന്ധുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനായ ഇന്ത്യയുടെ പി.വി. സിന്ധുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്ന് ഇന്ന് രാവിലെ ഇന്ത്യയില്‍ എത്തിയ സിന്ധു പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുകയായിരുന്നു. ഇന്ത്യയുടെ അഭിമാനത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സിന്ധുവിനെ അഭിനന്ദിച്ച മോദി ഭാവിയിൽ ഇനിയും മഹത്തായ വിജയങ്ങൾ നേടാൻ കഴിയട്ടെയെന്നും ആശംസിച്ചു.
പി.വി. സിന്ധു രാജ്യത്തിെന്റ അഭിമാനമാണെന്നും സ്വര്‍ണവും ധാരാളം യശസ്സും ഇന്ത്യയിലേക്ക് കൊണ്ടു വന്ന ചാമ്ബ്യനാണ് സിന്ധുവെന്നും മോദി പിന്നീട് ട്വീറ്റ് ചെയ്തു. പി.വി സിന്ധുവിനൊപ്പമുള്ള ചിത്രം സഹിതമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഇന്ന് രാവിലെ കേന്ദ്ര കായിക, യുവജന കാര്യ മന്ത്രി കിരണ്‍ റിജിജു സിന്ധുവിന് 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചിരുന്നു.
ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പി.വി. സിന്ധു. സ്വിറ്റ്സർലണ്ടിൽ നടന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ എതിരില്ലാതെ രണ്ടു ഗെയിമുകള്‍ക്കു വീഴ്ത്തിയാണ് സിന്ധു കിരീടത്തില്‍ മുത്തമിട്ടത്. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷില്‍ ഇന്ത്യയ്ക്ക് കന്നി സ്വര്‍ണമാണ് സിന്ധു നേടി കൊടുത്തത്. ലോക നാലാം നമ്പര്‍ താരമായ ഒകുഹാരയെ 30 മിനിറ്റുള്ളില്‍ ലോക അഞ്ചാം നമ്പര്‍ താരമായ സിന്ധു തരിപ്പണമാക്കി. സ്‌കോര്‍ 21-7, 21-7. കഴിഞ്ഞ രണ്ട് തോല്‍വികൾക്കുമുള്ള മധുരപ്രതികാരമാണ് സിന്ധുവിന്റെ ഈ ജയം. 2017ല്‍ ഇതേ എതിരാളിയായിരുന്നു സിന്ധുവിന് ഫൈനലില്‍ തോല്‍വി സമ്മാനിച്ചത്.
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സിന്ധുവിന്റെ കരിയറിലെ അഞ്ചാം മെഡലാണിത്. രണ്ടു വെള്ളിയും രണ്ടു വെങ്കലവും സിന്ധു നേടിയിട്ടുണ്ട്. സെമി പോരാട്ടത്തില്‍ ചൈനീസ് താരം ചെന്‍ യു ഫെയിയെ 21-7, 21-14 സ്‌കോറിന് തകര്‍ത്താണ് സിന്ധു തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഫൈനലില്‍ എത്തിയത്.
ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ് കിരീടം നേടിയ ശേഷം ഇന്ത്യയിലെത്തിയ പി.വി സിന്ധുവിന് ആവേശോജ്വല സ്വീകരണമാൻ ലഭിച്ചത്. ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലായിരുന്നു വൻ വരവേൽപ്പ്. മല്‍സര വിജയം മറക്കാനാവാത്ത നിമിഷമാണെന്നും ഇന്ത്യക്കാരിയായതിൽ അഭിമാനിക്കുന്നുവെന്നും പി.വി.സിന്ധു പറഞ്ഞു. ഒളിംപിക്സിൽ വിജയം ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയും സിന്ധു പങ്കുവെച്ചു.
കഴിഞ്ഞ രണ്ടു വർഷവും കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കിരീടം ആദ്യമായി നേടാനായതിന്റെ സന്തോഷം സിന്ധു പങ്കുവെച്ചു. തുടർച്ചയായ തോൽവികളുടെ പേരിൽ തന്നെ വിമർശിച്ചവർക്കുള്ള മറുപടി കൂടിയാണ് ഈ സ്വർണ നേട്ടം. ടോക്കിയോ ഒളിമ്പിക്സിലെ സ്വർണ മെഡലാണ് അടുത്ത ലക്ഷ്യം.
പ്രകാശ് പദുക്കോണിനും ഗോപീചന്ദിനും സൈന നേവാളിനുമൊന്നും കൈയെത്തിപ്പിടിക്കാനാവാതെ പോയ സ്വപ്നതുല്ല്യമായ നേട്ടം 2016-ല്‍ റിയോയില്‍ സ്വന്തമാക്കിയ താരം കൂടിയാണ് സിന്ധു. 2018-ല്‍ ലോക ബാഡ്മിന്റണിന്റെ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ കിരീടം നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കിയിരുന്നു. അന്നും എതിരാളി നൊസോമി ഒക്കുഹാര തന്നെയായിരുന്നു.
തൊണ്ണൂറുകളില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ കുന്തമുനയായിരുന്ന പുസാരല വെങ്കിട്ട രമണയും വോളിതാരം തന്നെയായ വിജയയുടെയും മകളാണ് ഈ ഇരുപത്തിയൊന്നുകാരി. വെങ്കിട്ട രമണയും വിജയയും പ്രണയത്തിലാവുന്നതും വോളി കോര്‍ട്ടില്‍ വെച്ചായിരുന്നു. കായികതാരങ്ങളായ അച്ഛനമ്മമാരുടെ പ്രേരണ ഒന്നു കൊണ്ടു മാത്രമാണ് താന്‍ സ്‌പോര്‍ട്‌സില്‍ എത്തിയതെന്ന് സിന്ധു പറഞ്ഞു. പക്ഷെ, സിന്ധുവില്‍ ചെറുപ്പത്തിലേ കായികതാരത്തിനു വേണ്ട എല്ലാ സവിശേഷതകളും ഉണ്ടായിരുന്നുവെന്ന് രമണ പറയുന്നു.
രമണ ജോലി ചെയ്യുന്ന സെക്കന്തരാബാദിലെ ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ മെഹബൂബ് അലിക്ക് കീഴിലാണ് സിന്ധു ബാഡ്മിന്റണ്‍ അഭ്യസിച്ചുതുടങ്ങിയത്.
https://www.facebook.com/Malayalivartha

























