വീണ്ടും ഇന്ത്യയെ വെല്ലുവിളിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍...ആര് പിന്തുണച്ചാലും ഇല്ലെങ്കിലും പാക്കിസ്ഥാന്‍ അതിന്റെ മാര്‍ഗം തേടുമെന്ന് കശ്മീർ വിഷയത്തിൽ പാകിസ്ഥാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്

വീണ്ടും ഇന്ത്യയെ വെല്ലുവിളിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.. കശ്മീർ വിഷയത്തിൽ ഇന്ത്യക്ക് ലോകരാജ്യങ്ങളുടെ പിന്തുണലഭിച്ചതിൽ പൊതുവെ ഇമ്രാൻ പൊതുവെ അസ്വസ്ഥനായിരുന്നു. അതിനിടയിലാണ് ഇപ്പോൾ ട്രംപും മോദിയുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവരുന്നത് .ഇപ്പോൾ അമേരിക്കയുടെ പൂർണ പിന്തുണയും ഇന്ത്യക്ക് കിട്ടിക്കഴിഞ്ഞു എന്നതാണ് ഇമ്രാൻ അലട്ടുന്ന വിഷയം . അതുകൊണ്ടുതന്നെ കശ്മീർ വിഷയത്തിൽ കര്‍ക്കശനിലപാടാണ് ഇപ്പോൾ ഇമ്രാൻ എടുത്തിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അടുപ്പം യുദ്ധത്തിന് കോപ്പുകൂട്ടാൻ ആണെന്നും ഇമ്രാൻ അധിക്ഷേപിച്ചു
അടുത്തമാസം ചേരുന്ന യു.എന്‍ പൊതുസഭയില്‍ വിഷയം ഉന്നയിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു . ഇന്ത്യ–പാക് സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങിയാല്‍ ആഗോളതലത്തില്‍ തന്നെ അതിന്റെ പ്രത്യാഘാതം ഉണ്ടാകും. ഇന്ത്യയെപ്പോലെ പാക്കിസ്ഥാനും ആണവായുധം ഉണ്ടെന്ന് ഓര്‍ക്കണം. ലോകത്തെ വന്‍ശക്തികളായ രാജ്യങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ആര് പിന്തുണച്ചാലും ഇല്ലെങ്കിലും പാക്കിസ്ഥാന്‍ അതിന്റെ മാര്‍ഗം തേടുമെന്ന് കശ്മീർ വിഷയത്തിൽ പാകിസ്ഥാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്
ഇപ്പോൾ ട്രംപും മോദിയുമായുള്ള അടുപ്പമാണ് ഇമ്രാൻ കൂടുതൽ ചൊടിപ്പിച്ചിരിക്കുന്നത് ... അമേരിക്കയുടെ പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ ഏതറ്റംവരെയും പോകും എന്നും ഇമ്രാൻ പറഞ്ഞു . കശ്മീർ വിഷയത്തിൽ ഇന്ത്യയുമായി സംസാരിക്കാൻ താന്‍ അധികാരമേറ്റെടുത്തതിനു ശേഷം നടത്തിയ ശ്രമങ്ങളെ എണ്ണിപ്പറഞ്ഞു കൊണ്ടാണ് പാക് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. എന്നാൽ ഓരോ പ്രാവശ്യവും പാകിസ്ഥാനെ കരിതേച്ചു കാണിക്കാന്‍ മാത്രമാണ് ഇന്ത്യ ശ്രമിച്ചിട്ടുള്ളത്. 370ാം വകുപ്പ് റദ്ദാക്കിയതോടെ നരേന്ദ്രമോദി ചരിത്രപരമായ മണ്ടത്തരമാണ് കാണിച്ചതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.നിത്യയുടെ തെറ്റിദ്ധാരണകൾ ആയുധംകൊണ്ട് നേരിടുമെന്നാണ്ഇമ്രാൻ പറയുന്നത്
ഇന്ത്യയും പാകിസ്ഥാനും ജമ്മു കാശ്മീരിൽ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നു ഇമ്രാൻ പറയുന്നു . ഇന്ത്യയുടെ ഭാഗത്തുനിന്ന് സൈനികനീക്കമുണ്ടായാൽ കാണാത്തതിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇമ്രാൻ ഇന്ത്യയെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുന്നു
അതേസമയം കശ്മീർ പ്രശ്‌ന പരിഹാരത്തിന് ഒരു രാജ്യത്തിന്റേയും മധ്യസ്ഥത ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിന്റെ സാനിധ്യത്തിൽ പറഞ്ഞു.. കശ്മീർ പ്രശ്‌നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന നിലപാട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരുത്തി കഴിഞ്ഞു . വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ് ചർച്ച ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് വ്യക്തമാക്കി. ഫ്രാൻസിലെ ബിയാറിറ്റ്‌സിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
ജമ്മുകശ്മീരിന്റെ പ്രത്യേകഭരണഘടനാപദവി റദ്ദാക്കിയ ശേഷമുള്ള ആദ്യത്തെ മോദി ട്രംപ് കൂടിക്കാഴ്ച്ചയായിരുന്നു ഇത്. മോദി ഉച്ചകോടിക്കെത്തിയത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോവിന്റെ പ്രത്യേക ക്ഷണിതാവായാണ് . ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനുമായും യുൻ സെക്രട്ടറി ജനറൽ ആൻറോണിയോ ഗുട്ടറസുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്ലാ വിഷയങ്ങളും ഉഭയകക്ഷി സ്വഭാവമുള്ളവയാണെന്ന് കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. അക്കാരണത്താലാണ് അതുമായി ബന്ധപ്പെട്ട് മറ്റൊരു രാജ്യത്തെയും ബുദ്ധിമുട്ടിക്കാത്തത്. 1947നു മുമ്പ് ഇന്ത്യയും പാകിസ്താനും ഒന്നായിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും ഒരുമിച്ച് പരിഹരിക്കാനും സാധിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മോദി പറഞ്ഞു.
https://www.facebook.com/Malayalivartha

























