വിമാന ടിക്കറ്റ് എടുത്തുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

വിമാന ടിക്കറ്റ് എടുത്തുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു കബളിപ്പിച്ച ടൂറിസ്റ്റ് കമ്പനി ജീവനക്കാരന്‍ പിടിയിലായി. അവധിക്കാലത്തു നാട്ടില്‍ പോകാനിരുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടുള്ള സമയമായിരുന്നതിനാല്‍ പലരും ഇയാളുടെ വലയില്‍ വീഴുകയായിരുന്നു. 21 പേര്‍ തട്ടിപ്പിനിരയായതായി പൊലീസ് പറഞ്ഞു.യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം അറിഞ്ഞത്.
ഇയാളില്‍ നിന്നു ടിക്കെറ്റെടുത്ത ആരുടേയും പേര് ബോര്‍ഡിങ് കൗണ്ടറില്‍ ഉണ്ടായിരുന്നില്ല. യാത്രക്കാര്‍ ഇയാളെ വിളിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ ഓഫ് ആയിരുന്നു. ഇടയ്ക്കിടെ താമസസ്ഥലം മാറുന്നതായിരുന്നു പ്രതിയുടെ രീതി. വിമാനക്കമ്പനികളില്‍ ഇയാള്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും പണം നല്‍കിയിരുന്നില്ല. അതുകൊണ്ടു തന്നെ ബുക്കിങ് റദ്ദായിരുന്നു. പരാതിയെ തുടര്‍ന്നു ഷാര്‍ജ സിഐഡി വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്നു മധ്യമേഖലാ പൊലീസ് ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്ല അല്‍ റയാമി പറഞ്ഞു.
https://www.facebook.com/Malayalivartha

























