അമിത് ഷായുടെ വിമാനം പറത്താനായി ആള്‍മാറാട്ടം നടത്തി അനുമതി നേടിയ പൈലറ്റിനെതിരെ അന്വേഷണം ആരംഭിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിമാനം പറത്താന്‍ അനുമതി നേടാന്‍ ആള്‍മാറാട്ടം നടത്തിയ പൈലറ്റിനെതിരെ അന്വേഷണം ആരംഭിച്ചു. ബി.എസ്.എഫ് പൈലറ്റായിരുന്ന സങ്വാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഇമെയില്‍ അക്കൗണ്ട് ഉണ്ടാക്കി ആള്‍മാറാട്ടത്തിലൂടെ അമിത് ഷായുടെ വിമാനം പറത്താന്‍ അനുമതി നേടിയെന്നാണ് പരാതി. കാര്‍ഗില്‍ യുദ്ധത്തലടക്കം പങ്കെടുത്ത വിംഗ് കമാന്‍ഡര്‍ ജെ.എസ്. സങ്വാനെതിരെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
അമിത് ഷായുടെ വിമാനം പറത്താന്‍ അദ്ദേഹത്തിന് അനുമതി നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് ബി.എസ്.എഫിന്റെ എയര്‍ വിംഗില്‍ നിന്ന് നിരവധി ഇമെയിലുകല്‍ എല്‍ ആന്‍ഡ് ടിക്ക് ലഭിച്ചിരുന്നു. വി.ഐ.പി യാത്രകള്‍ക്കായി ബി.എസ്.എഫിന് വിമാനങ്ങള്‍ എത്തിക്കുന്നത് എല്‍ ആന്‍ഡ് ടിയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അമിത് ഷായുടെ വിമാനം പറത്താന്‍ സങ്വാന് അനുമതി നല്‍കിയതിന് പിന്നാലെയാണ് ആള്‍മാറാട്ടം പുറത്തായത്. വി.ഐ.പി വിമാനം പറത്തുന്നതിനുള്ള മതിയായ യോഗ്യത അദ്ദേഹത്തിനില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വിമാനം പറത്താന്‍ 1000 മണിക്കൂര്‍ എങ്കിലും പറക്കല്‍ പരിചയം വേണമെന്നാണ് മാനദണ്ഡം.
https://www.facebook.com/Malayalivartha

























