ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ണായക ഇന്ത്യാ സന്ദര്‍ശനം; ഇന്ത്യയ്ക്ക് അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന കരാറിൽ നെതന്യാഹു ഒപ്പുവയ്ക്കുന്നതോടെ മോദി ലക്ഷ്യം വയക്കുന്നത് യുദ്ധ കാഹളം മുഴക്കി നില്‍ക്കുന്ന പാകിസ്ഥാന് ഇന്ത്യയുടെ കരുത്ത് കാട്ടാൻ:- ഇസ്രായേല്‍ ഇന്ത്യയ്ക്ക് കൈമാറുന്നത് വജ്രായുധം

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലേക്ക് എത്തുകയാണ്. ആ സന്ദര്‍ശനത്തില്‍ മോദി ലക്ഷ്യം വയക്കുന്നത് ഇന്ത്യയുടെ കരുത്ത് എത്രമാത്രമാണ് എന്നത് യുദ്ധ കാഹളം മുഴക്കി നില്‍ക്കുന്ന പാകിസ്താന് കാണിച്ചു കൊടുക്ക എന്നതുകൂടിയാണ്. മോദിക്ക് ഒരു സമ്മാനവുമായിട്ടുകൂടിയാണ് നെതന്യാഹുമിന്റെ വരവ്. പ്രതിരോധ മേഘലയിലെ നിര്‍ണായകമായ രണ്ടു കരാറുകളാണ് അവ. പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് നെതന്യാഹു ഇന്ത്യയിലെത്തുന്നത്.
സെപ്റ്റംബര്‍ എട്ടിന് ഇസ്രായേലില്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഇന്ത്യയിലേക്ക് നെതന്യാഹു വരുന്നതെന്നതും ശ്രദ്ദേയം. എ.ഡബ്ല്യു.എ.സി.എസ് സങ്കേതിക വിദ്യ മുതല്‍ ആയുധം, കൃഷി, ജലം, മാലിന്യ നിര്‍മാര്‍ജനം എന്നീ വിഷയങ്ങളെ കുറിച്ചും ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ചത്തേക്ക് നെതന്യാഹു ഇന്ത്യയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ ഇസ്രായേല്‍ മധ്യസ്ഥ സംഘം സെപ്റ്റംബര്‍ രണ്ടിനുതന്നെ ഇന്ത്യയിലെത്തും. സെപ്റ്റംബര്‍ 17 ന് ഇസ്രായേലില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്ത്യാ സന്ദര്‍ശനം നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാവുമാണ്.
നെതന്യാഹൂവിന്റെ സന്ദര്‍ശനത്തിലെ നിര്‍ണായക പ്രതിരോധ കരാറുകള്‍ ഇവയാണ്. ഒന്ന് വ്യോമാക്രമണങ്ങളെ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ രണ്ട് യൂണിറ്റുകള്‍ വാങ്ങാനുള്ള കരാറാര്‍. വ്യോമാക്രമണത്തിന് ഉപയോഗിക്കുന്ന എയര്‍ ടു എയര്‍ മിസൈലായ ഡെര്‍ബിയുടെ പരിഷ്‌കരിച്ച പതിപ്പ് വാങ്ങാനുള്ളതാണ് മറ്റൊന്ന്. ഇന്ത്യയുടെ പക്കല്‍ നിലവില്‍ അഞ്ച് അവാക്സ് സംവിധാനമാണ് ഉള്ളത്. റഷ്യന്‍ നിര്‍മിത എ50, ഇസ്രായേലിന്റെ ഫാല്‍കണ്‍ എന്നിവയാണ് അവ. ഇതിനൊപ്പമാണ് രണ്ടെണ്ണം കൂടി വാങ്ങാനൊരുങ്ങുന്നത്. 200 കോടി ഡോളറിന്റേതാണ് ഇടപാട്. പാകിസ്താന് നിലവില്‍ സ്വീഡിഷ്, ചൈനീസ് നിര്‍മിതമായ ഏഴ് അവാക്സ് വിമാനങ്ങളുണ്ട്.
ഇതിന് പുറമെ മൂന്നെണ്ണം കൂടി ചൈനയില്‍ നിന്ന് വാങ്ങാനാണ് പാകിസ്താന്റെ പദ്ധതി. ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ ഫെബ്രുവരി 27 ന് പാകിസ്താന്‍ നടത്തിയ വ്യോമാക്രമണ നീക്കത്തില്‍ പാക് വ്യോമസേന 70 കിലോമീറ്റര്‍ പരിധിയുള്ള എ.ഐ.എം 120 സി മിസൈല്‍ പ്രയോഗിച്ചിരുന്നു. സമാനമായി ഇന്ത്യയുടെ പക്കലുള്ള മിസൈലിന് അത്രയും പ്രഹര പരിധിയില്ല. 70 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള ഡെര്‍ബി മിസൈല്‍ വാങ്ങാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. സുഖോയ് 30എം.കെ.ഐ വിമാനത്തില്‍ ഘടിപ്പിക്കാനായാണ് ഇവ വാങ്ങുന്നത്. ഇതിനായുള്ള ചര്‍ച്ചകളും നെതന്യാഹുവിന്റെ സന്ദര്‍ശനത്തില്‍ നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ബാലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയ ശേഷം പാകിസ്താന്‍ ആയുധ ശേഖരണത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുണ്ട്. ഈ സാഹചര്യം ബോധ്യപ്പെട്ടതിനാലാണ് ഇന്ത്യ ഇസ്രായേലില്‍ നിന്ന് അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും മിസൈലുകളും വാങ്ങുന്നത്. ദെര്‍ബി മിസൈല്‍ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനെല്ലാം പുറമെ ഇന്ത്യയും ഇസ്രായേലും സംയുക്തമായി ഭൂതല-വ്യോമ മിസൈലുകള്‍ നിര്‍മിക്കുന്നുണ്ട്. ദിവസം മുഴുവന്‍ പാകിസ്താന്‍ സൈന്യം അതിര്‍ത്തിയില്‍ നിരീക്ഷണ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യന്‍ വ്യോമസേന 12 മണിക്കൂറാണ് നിരീക്ഷിക്കുന്നത്. ഇസ്രായേലില്‍ നിന്ന് പുതിയ അവാക്സ് ലഭിക്കുന്നതോടെ പ്രതിസന്ധി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha

























