യെദിയൂരപ്പയുടെ 'സര്‍വാധികാരത്തിന്' കടിഞ്ഞാണിട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാന ചരിത്രത്തിലാദ്യമായി നിയമിച്ചത് മൂന്ന് ഉപ മുഖ്യമന്ത്രിമാരെ; നിയമനം യെദിയൂരപ്പയുടെ അസംതൃപ്തി കണക്കിലെടുക്കാതെ- കളിയൊന്നും അമിത് ഷായുടെ അടുക്കല്‍ നടപ്പില്ല

മോദി പ്രഭാവത്തിലാണ് ബിഎസ് യെദിയൂരപ്പ കര്‍ണാടകയില്‍ അധികാരത്തിലേറിയത്. എന്നാല്‍ കേന്ദ്രവുമാ അത്ര രസത്തിലല്ല യദ്യൂരപ്പ കേന്ദത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് യദ്യൂരപ്പയുടെ അവിടത്തെ പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ടുതന്നെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ 'സര്‍വാധികാരത്തിന്' കടിഞ്ഞാണിട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാന ചരിത്രത്തിലാദ്യമായി മൂന്ന് ഉപ മുഖ്യമന്ത്രിമാരെ നിയമിച്ചു. യെദിയൂരപ്പയുടെ അസംതൃപ്തി കണക്കിലെടുക്കാതെയാണിത്. ജയ്റ്റ്‌ലിയുടെ വസതിയില്‍ മോദിയെത്തി
നിലവില്‍ എം.എല്‍.എ അല്ലാത്ത ലിംഗായത്ത് നേതാവ് ലക്ഷ്മണ്‍ സവാദി, മുതിര്‍ന്ന ദളിത് നേതാവ് ഗോവിന്ദ് കെ. കര്‍ജോള്‍, യുവ വൊക്കാലിഗ നേതാവ് സി.എന്‍. അശ്വത്ഥ് നാരായണ്‍ എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. ആദ്യമായി മന്ത്രിയാകുന്ന അശ്വത്ഥ് നാരായണിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചത് ലോട്ടറിയായി. ലക്ഷ്മണ്‍ സവാദി നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ടതിന് മന്ത്രിസ്ഥാനം രാജിവച്ചയാളാണ്.സീനിയോറിട്ടി, ജനസമ്മതി തുടങ്ങിയ മാനദണ്ഡങ്ങള്‍ക്കെല്ലാം അതീതമായാണ് കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ അമിത്ഷാ ഉപമുഖ്യമന്ത്രിമാരെ നിശ്ചയിച്ചത്.മൂവരും യെദിയൂരപ്പ പക്ഷക്കാരല്ല. യെദിയൂരപ്പയ്ക്ക് ശേഷം പാര്‍ട്ടിയില്‍ രണ്ടാം നിര നേതൃത്വത്തെ ഉയര്‍ത്താനുള്ള കേന്ദ്ര നേതൃത്വത്തിന്റെ ശ്രമവും പ്രകടമാണ്. ആഭ്യന്തരം യെദിയൂരപ്പയ്ക്ക് നല്‍കാതെ വകുപ്പ് വിഭജനം നടത്തിയതും ശ്രദ്ധേയമായി. ബസവരാജ് ബൊമ്മെയാണ് ആഭ്യന്തര മന്ത്രി.ഗോവിന്ദ കര്‍ജോളിന് പൊതുമരാമത്ത്, സാമൂഹ്യക്ഷേമം, ഡോ. അശ്വത്ഥ് നാരായണന് ഉന്നത വിദ്യാഭ്യാസം, ഐ.ടി, ലക്ഷ്മണ്‍ സവാദിക്ക് ഗതാഗതം എന്നിവയാണ് നല്‍കിയത്.
നേരത്തേ ചുമതലയേറ്റ 17 മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി ജദഗീഷ് ഷെട്ടര്‍ക്ക് വ്യവസായവും ഖനിരാജാവ് ജനാര്‍ദ്ദന്‍ റെഢ്ഢിയുടെ അടുപ്പക്കാരനായ ബി. ശ്രീരാമുലുവിന് ആരോഗ്യവും നല്‍കി.എം.എല്‍.എ പോലുമല്ലാത്ത ലക്ഷ്മണിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കര്‍ജോളിന്റെ നിയമനം അംഗീകരിച്ചെങ്കിലും മറ്റ് രണ്ട് പേരുടെ നിയമനമാണ് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചത്.പ്രബലരായ മൂന്ന് സമുദായങ്ങളെയും തൃപ്തിപ്പെടുത്തുകയാണ് കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. കലാപം ഒഴിവാക്കാന്‍ മന്ത്രിപദമോഹികള്‍ക്ക് ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കാമെന്നാണ് യെദിയൂരപ്പയുടെ വാഗ്ദാനം.
2012ല്‍ യെദിയൂരപ്പ മന്ത്രിസഭയില്‍ അംഗങ്ങളായിരിക്കെയാണ് ലക്ഷ്മണും മറ്റ് രണ്ട് മന്ത്രിമാരും സഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടതും വിവാദമായതും. തുടര്‍ന്ന് മൂവരും രാജിവച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അതാനി സീറ്റില്‍ കോണ്‍ഗ്രസിന്റെ വിമതന്‍ മഹേഷ് കുമത്തല്ലിയോട് ലക്ഷ്മണ്‍ പരാജയപ്പെട്ടിരുന്നു. കുമത്തല്ലി അയോഗ്യനാക്കപ്പെട്ടതോടെ അതാനിയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും.അവിടെ സവാദിയെ വീണ്ടും മത്സരിപ്പിക്കാമെന്നാണ് കണക്ക് കൂട്ടല്‍.
https://www.facebook.com/Malayalivartha

























