ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വീണ്ടും അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുന്നു..ജമ്മുകശ്മീര്‍ വിഷയം ഉള്‍പ്പെടെയുള്ള വിഷയങ്ങൾ ചര്‍ച്ച ചെയ്യാന്‍ വിശാല കേന്ദ്രമന്ത്രിസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്..ലോകരാജ്യങ്ങൾ മുഴുവൻ എതിർത്താലും കാശ്മീരികൾക്കായി പോരാടും എന്നാണു ഇമ്രാൻ പറയുന്നത്..അതിനായി യുദ്ധമാണെങ്കിൽ യുദ്ധത്തിനും തയ്യാറാണെന്ന് ഇമ്രാൻ പറയുന്നു

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വീണ്ടും അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുന്നു. ജമ്മു–കശ്മീരിന്‍റെ പ്രത്യേക ഭരണഘടന പദവി ഇല്ലാതാക്കിയത്തിൽ കടുത്തപ്രതിഷേധവും നിരാശയും ഇമ്രാനുണ്ട്. ഇത് സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കുമ്പോൾ പാക്കിസ്ഥാൻ വീണ്ടും നിലപാട് കടുപ്പിക്കുകയാണ്. ഇന്ത്യയുമായുള്ള എല്ലാ നയതന്ത്ര ബന്ധവും അവസാനിപ്പിക്കുമെന്നാണ് ഇമ്രാൻ പറഞ്ഞത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായും അടക്കുമെന്നാണ് ഇപ്പോൾ ഭീഷണി.
കാശ്മീരിൽ നിയന്ത്രണങ്ങള്‍ 22ാം ദിവസത്തേക്ക് കടക്കുമ്പോഴാണ് ഹര്‍ജികള്‍ പരമോന്നത കോടതിയുടെ പരിഗണനയിലേക്കെത്തുന്നത്.നേരത്തെ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ അടിയന്തര ഇടപെടലിന്കോടതിവിസമ്മതിച്ചിരുന്നു.
കശ്മീരിലെസ്ഥിതിഗതികള്‍ സധാരണനിലയിലേക്കെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സമയം നല്‍കണമെന്നായിരുന്നു അന്ന് കോടതി സ്വീകരിച്ചത് .എന്നാൽ 22 ദിവസത്തിനുശേഷവും നിരോധനാജ്ഞ പൂർണമായും മാറ്റാൻ കഴിഞ്ഞിട്ടില്ല. നേതാക്കൾ പലരും ഇപ്പോൾ കരുതൽ തടങ്കലിൽ തുടരുന്നു..ഈ സാഹചര്യത്തിൽ കോടതിയിൽനിന്നും തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ഹർജിക്കാർ.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഇത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ജമ്മുകശ്മീര്‍ വിഷയം ഉള്‍പ്പെടെയുള്ള വിഷയങ്ങൾ ചര്‍ച്ച ചെയ്യാന്‍ വിശാല കേന്ദ്രമന്ത്രിസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്.പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കശ്മീരിന്റെവികസന പരിപാടികളെക്കുറിച്ചുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.അതേസമയം കശ്മീർ പ്രശ്നത്തിൽ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലാത്ത നിലപാടാണ് ഇമ്രാൻഎടുത്തിട്ടുള്ളത്.ലോകരാജ്യങ്ങൾ മുഴുവൻ എതിർത്താലും കാശ്മീരികൾക്കായി പോരാടും എന്നാണു ഇമ്രാൻ പറയുന്നത്..അതിനായി യുദ്ധമാണെങ്കിൽ യുദ്ധത്തിനും തയ്യാറാണെന്ന് ഇമ്രാൻ പറയുന്നു. ഇന്ത്യക്ക് മാത്രമല്ല ആണവായുധം ഉള്ളതെന്നും വേണ്ടിവന്നാൽ ആണവായുധം ഉപയോഗിക്കാൻ മടിക്കില്ലെന്നുമാണ് ഇമ്രാന്റെ നിലപാട്
ഇപ്പോൾത്തന്നെ ഇമ്രാൻ പ്രതിഷേധം കടുപ്പിച്ചുകഴിഞ്ഞു. ഇന്ത്യയുമായുള്ള വ്യാപര ബന്ധം അവസാനിപ്പിച്ചതും ഇന്ത്യയില്‍ തുടരുന്ന തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചതുമെല്ലാം ഇമ്രാന്റെ പ്രതിഷേധത്തിന്റെ ഭാഗമാണ്പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ബാലക്കോട്ട് ആക്രമണത്തിന് ശേഷം കഴിഞ്ഞ ഫിബ്രവരിയില്‍ പാകിസ്താന്‍ വ്യോമ പാതകള്‍അടച്ചിരുന്നു.എന്നാൽദില്ലി,ബാംഗോക്ക്,കോലാലംപൂര്‍ എന്നിവടങ്ങളിലേക്കൊഴികെയുള്ള സ്ഥലങ്ങളിലേക്കുള്ള പാത മാര്‍ച്ച് 27 ന് തുറന്നു. ജുലൈ 16 ഓട് കൂടി വ്യോമ പാതകള്‍ പൂര്‍ണമായും തുറക്കുകയും ചെയ്തു . ദിവസേന എയര്‍ ഇന്ത്യയുടെ 50 സര്‍വ്വീസുകള്‍ എങ്കിലും പാകിസ്താന്‍ വ്യോമ പാത വഴിയാണ് ഉള്ളത് .കൂടാതെ യൂറോപ്പ്, യുഎസ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കാണ് മിക്ക സര്‍വ്വീസുകളും പാകിസ്ഥാൻ വ്യോമ പാത വഴിയാണ്
https://www.facebook.com/Malayalivartha

























