പീഡനത്തിനിരയായ പെണ്‍കുട്ടിയും മാതാവും ജില്ലാ ജഡ്ജിയുടെ വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഉന്നാവില്‍ മറ്റൊരു പെണ്‍കുട്ടി കൂടി പീഡനത്തിനിരയായതായി റിപ്പോര്‍ട്ട. പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസില്‍ അന്വേഷിക്കുന്നതില്‍ പോലീസ് അലംഭാവം കാട്ടുന്നുവെന്ന് ആരോപിച്ച് പരാതിക്കാരിയായ പെണ്‍കുട്ടിയും അമ്മയും ജില്ലാ ജഡ്ജിയുടെ വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ആത്മഹത്യാ ശ്രമം തടഞ്ഞത്.
പെണ്‍കുട്ടിയെ ജൂലായ് ഒന്നിന് മാഖി ഗ്രാമത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയ ശേഷം മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഘം ചെയ്തുവെന്നാണ് പരാതി. പോലീസ് കേസ് എടുത്തുവെങ്കിലും ഇതുവരെയും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കേസിലെ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. പ്രതികളില്‍ ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും മറ്റ് രണ്ടുപേര്‍ ഒളിവിലാണെന്നുമാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha


























