ജമ്മു കാശ്മീരിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് അമേരിക്ക... താമസക്കാര്‍ക്കുള്ള നിയന്ത്രണവും ആളുകളെ തടങ്കലില്‍ വച്ചിരിക്കുന്നതും ആശങ്കപ്പെടുത്തുന്നുവെന്ന് യു.എസ്

ജമ്മു കാശ്മീരിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് അമേരിക്ക. കാശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ വളരെ ആശങ്കയിലാണ് യുഎസ്. അവിടെയുള്ള ജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും താമസക്കാരെ തടങ്കലില്‍ വച്ചിരിക്കുന്നു എന്ന വാര്‍ത്ത വളരെയേറെ ആശങ്കപ്പെടുത്തുന്നതായി യുഎസ് വിദേശകാര്യ വക്താവ് പറഞ്ഞു.
നിയമപരമായ നടപടിക്രമങ്ങള്‍ അനുസരിക്കുകയും മനുഷ്യന്റെ അവകാശങ്ങളെ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ സമാധാനം എല്ലായ്‌പ്പോഴും കാത്തുസൂക്ഷിക്കണം. കൂടാതെ അതിര്‍ത്തി മറി കടന്നുള്ള ഭീകരത എന്നെന്നേയ്ക്കുമായി തടയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താമസിയാതെ കാശ്മീര്‍ സാധാരണ നിലയിലേക്ക് എത്തുമെന്ന മോഡിയുടെ പ്രസ്താവനയെ അദ്ദേഹം സ സ്വാഗതം ചെയ്തു.
"
https://www.facebook.com/Malayalivartha


























