Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു


ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..


സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..


കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി, കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ... റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ അന്തുവിനെ കൊന്ന നിഷ്ഠൂര കൃത്യം ചെയതത്...

ഇന്ത്യയ്ക്ക് മുന്നേ പതറിയത് ഇസ്രായേൽ ; ഉടനെ കാണാം ഇന്ത്യ എന്ന ഫീനിക്സ് പക്ഷിയെ

07 SEPTEMBER 2019 10:45 AM IST
മലയാളി വാര്‍ത്ത

ചന്ദ്രായാൻ പേടകം സോഫ്റ്റ് ലാൻഡിങ്ങിനിടെ പരാജയപ്പെട്ടതിന്റെ ദു:ഖത്തിലാണ് രാജ്യം മുഴുവൻ. എന്നാൽ ഈ സമയം ഇതേ പരാജയം നേരിട്ട് ഇസ്രായേലിനെ ഓർക്കുക. പേടകത്തെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യിക്കുക എന്ന ലക്ഷ്യത്തില്‍ ഇത് പോലെയൊരിക്കൽ ഇസ്രായേലും പരാജയപ്പെട്ടിരുന്നു. ഈയൊരു ദൗത്യ പൂർത്തീകരണത്തിന് മുന്നിൽ തോൽക്കുന്ന ആദ്യ രാജ്യമല്ല ഇന്ത്യ. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇസ്രായേലിന്‍റെ ചാന്ദ്ര ദൗത്യം ഇത്തരത്തില്‍ പരാജയപ്പെട്ടത്. ചന്ദ്രനില്‍ ഇറങ്ങുന്നതിന് ഏതാനും കിലോമീറ്ററുകള്‍ക്ക് മുമ്പായിരുന്നു ബെറേഷീറ്റ് ലക്ഷ്യം നിർവഹിക്കാതെ പിഴച്ചത്. ഇസ്രായേലിന്റെ പേടകമായ ബെറേഷീറ്റിന് സാങ്കേതിക തകരാര്‍ സംഭവിക്കുകയും ചന്ദ്രോപരിതലത്തില്‍ തകര്‍ന്നു വീഴുകയുമായിരുന്നു. ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിന് സമാനമായി സോഫ്റ്റ് ലാന്‍ഡിങ് തന്നെയായിരുന്നു ഇസ്രായേലും ലക്ഷ്യം വെച്ചത്. സ്വകാര്യ പങ്കാളിത്തത്തോടെ 100 ദശലക്ഷം ഡോളര്‍ ചെലവഴിച്ചായിരുന്നു ഇസ്രായേല്‍ ബെറേഷീറ്റ് വിക്ഷേപിച്ചിരുന്നത്.


ഏറെ പ്രതീക്ഷയോടെയാണ് ഇസ്രായേലിന്റെ ചന്ദ്ര ദൗത്യവും ആരംഭിച്ചത്. ഇസ്രായേലിന്റെ പ്രഥമ ചാന്ദ്രദൗത്യം പൂര്‍ത്തിയാകുന്നതിനിടെയായിരുന്നു പരാജയപ്പെട്ടത്. ബേറേഷീറ്റ് എന്നു പേരിട്ടിരുന്ന പേടകം ഒരു വെള്ളിയാഴ്ച പുലര്‍ച്ചെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എഞ്ചിന്‍ തകരാറിനെത്തുടര്‍ന്നാണ് ശ്രമം പരാജയപ്പെട്ടത്. ബേറഷീറ്റിന് 585 കിലോഗ്രാം ഭാരമുണ്ടായിരുന്നു.
ഫെബ്രുവരി 22ന് ഫ്‌ളോറിഡയിലെ കേപ് കാനവെറലില്‍നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.ഇസ്രായേല്‍ എയറോസ്‌പേസും സ്വകാര്യ സ്ഥാപനമായ സ്‌പേസ് ഇലും ഒന്നിച്ചാണ് ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ചന്ദ്രനില്‍ ഇറങ്ങാന്‍ കഴിയുന്ന ഏറ്റവും ചെലവുകുറഞ്ഞ വാഹനം എന്നായിരുന്നു ഇതിന് വിശേഷണം നൽകിയിരുന്നത്. പക്ഷേ പരാജയമായിരുന്നു ഫലം. നിലവില്‍ റഷ്യ, യുഎസ്, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇപ്പോൾ ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ളത്.

ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിക്കുന്ന ലോകത്തിലെ ഏഴാമത്തെ രാജ്യവും ഇസ്രായേൽ ചന്ദ്രന്റെ ഉപരിതലത്തിൽ സ്പർശിക്കുന്ന നാലാമത്തെ രാജ്യവുമാകാനുള്ള ശ്രമമായിരുന്നു. എന്നാൽ ലാൻഡിംഗിന് തൊട്ടുമുമ്പ് ബെറെഷീറ്റ് ബഹിരാകാശ പേടകത്തിന്റെ പ്രധാന എഞ്ചിൻ പരാജയപ്പെട്ടപ്പോൾ ദൗത്യം പരാജയപ്പെടുകയായിരുന്നു. ഇതേ അവസ്ഥയിലാണ് നമ്മുടെ രാജ്യവും.ചന്ദ്രയാന്‍ ദൗത്യത്തില്‍ രാജ്യത്തിന്‍റെ പ്രതീക്ഷകള്‍ നഷ്ടമായത് നിര്‍ണ്ണായകമായ ആവസാന നിമിഷങ്ങളിലായിരുന്നു. ചന്ദ്രനില്‍ നിന്ന് 2.1 കിലോ മീറ്റര്‍ വരെ എല്ലാം കൃത്യമായി നടന്നെങ്കിലും അതിന് ശേഷം വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടമാവുകയായിരുന്നു. വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഇതിന് ശേഷമം മാത്രമെ എന്ത് സംഭവിച്ചുവെന്നതില്‍ കൃത്യമായ വിശദീകരണം നല്‍കാനാവുവെന്നാണ് ഐഎസ്‌ആര്‍ഐ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കിയത്. പ്രതിസന്ധികളെ മറികടന്ന് പുലര്‍ച്ചെ 1.53ഓടെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പദ്ധതി വിജയകരമായിരുന്നെങ്കില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകുമായിരുന്നു ഇന്ത്യ. പക്ഷേ പ്രതിസന്ധികളിൽ പതറരുത് എന്ന പ്രധാന മന്ത്രിയുടെ വാക്കുകൾ ഐ എസ് ആർ ഒയെ ഫീനികിസ് പക്ഷിയെ പോലെ പറക്കാൻ സഹായിക്കും എന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെയൊരു ഫീനിക്സ് പക്ഷിയാകാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു  (11 minutes ago)

ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം  (26 minutes ago)

മോഷണ കേസിൽ രണ്ടുപേർ അറസ്റ്റിൽ  (5 hours ago)

നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി നാടുകടത്തി  (5 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ  (5 hours ago)

കൊലപാതകശ്രമ കേസിൽ മൂന്നുപേർ അറസ്റ്റിൽ  (5 hours ago)

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.  (5 hours ago)

വിവാഹ സത്കാരവിവാദം... കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന് എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ  (5 hours ago)

ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു... ബൈക്കില്‍ എത്തിയവരാണു സ്‌ഫോടക വസ്തു എറിഞ്ഞത്; സ്ഫോടക വസ്തു ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് കെ കെ രമ എംഎല്‍എ  (5 hours ago)

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ടര്‍ബോയുടെ ട്രെയ്‌ലര്‍ എത്തി  (6 hours ago)

കരമന അഖില്‍ കൊലക്കേസ്... മുഖ്യ പ്രതികളിലൊരാള്‍ കൂടി പിടിയില്‍  (6 hours ago)

നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു  (6 hours ago)

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാലുള്ള തന്റെ '10 ഗ്യാരണ്ടികള്‍' പ്രഖ്യാപിച്ച് കേജ്രിവാള്‍  (10 hours ago)

ആറ്റംബോംബിനെ ഞങ്ങള്‍ പേടിക്കില്ല, ഞങ്ങള്‍ അത് ഏറ്റെടുക്കും... മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയ്ക്കെതിരെ അമിത് ഷാ  (10 hours ago)

വനിതാ ജീവനക്കാരിയ്ക്ക് പ്രസവാവധി നിഷേധിച്ച ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി  (10 hours ago)

Malayali Vartha Recommends