തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

തമിഴ്‌നാട് വിജയ് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു. നിയമനം പുനപരിശോധിയ്ക്കണമെന്ന് ടിവികെയെ പിന്തുണയ്ക്കുന്ന സിപിഐ ആവശ്യപ്പെട്ടു. കര്‍ണാടക സ്വദേശിയും കെവിഎന്‍ പ്രൊഡക്ഷന്‍സ് ഉടമയുമായ വെങ്കട്ട് നാരായണയെയാണ് ഡല്‍ഹിയിലെ പ്രതിനിധിയായി തമിഴ്‌നാട് സര്‍ക്കാര്‍ നിയമിച്ചത്.തമിഴ് രാഷ്ട്രീയവും സംസ്‌കാരവും അറിയാത്ത ഒരാളെ നിയമച്ചത് ദോഷം ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം വീരപാണ്ഡ്യന്‍ പറഞ്ഞു. എന്നാല്‍ നിയമനത്തില്‍ തെറ്റില്ലെന്നാണ് വിടുതലൈ സിരുത്തൈകള്‍ കക്ഷികളുടെ നിലപാട്.
പോളിസി സംബന്ധിച്ചോ അല്ലെങ്കില്‍ പ്രാധാന്യമുള്ള കാര്യങ്ങളോ തീരുമാനിയ്‌ക്കേണ്ട പോസ്റ്റിങ് അല്ലെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് ആരെ വേണമെങ്കിലും നിയമിക്കാമെന്നും വിസികെ അധ്യക്ഷന്‍ തിരുമാവലവന്‍ പറഞ്ഞു. മുഖ്യമന്ത്രി അവസാനമായി അഭിനയിച്ചതും പുറത്തിറങ്ങാത്തതുമായ ജനനായകന്‍ നിര്‍മിച്ചത് കെവിഎന്‍ പ്രൊഡക്ഷന്‍സാണ്.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പായ പ്രെസ്റ്റീജിന്റെ മുന്‍ സിഇഒയാണ് വെങ്കട നാരായണ. ജൂണ്‍ 23നാണ് നിയമന ഉത്തരവ് പുറത്തിറങ്ങിയത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. നിയമനവുമായി ബന്ധപ്പെട്ട മറ്റ് നിബന്ധനകളും വ്യവസ്ഥകളും പിന്നീട് അറിയിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. മലയാളത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ ബാലന്‍ ദി ബോയ് എന്ന സിനിമയുടെ സഹനിര്‍മാതാവാണ് വെങ്കട നാരായണ.
https://www.facebook.com/Malayalivartha
























