''ചന്ദ്രനിൽ ഇറങ്ങിയില്ല മുംബൈയിൽ ഇറങ്ങി'' ഇന്ത്യയെ പരിഹസിച്ച് പാകിസ്ഥാൻ മന്ത്രി
ഇന്ത്യയുടെ ചന്ദ്രയാന്‍ 2 വിന്റെ ദൗത്യം പരാജയപ്പെട്ടതിന് പിന്നാലെ പരിഹാസവുമായി പാകിസ്ഥാൻ മന്ത്രി. വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് പാകിസ്ഥാന് ശാസ്ത്രമന്ത്രിയുടെ പരിഹാസം. പാകിസ്ഥാന് ശാസ്ത്ര മന്ത്രി ഫവാദ് ചൗധരിയാണ് ഇന്ത്യയുടെ വിഷമ സമയത്ത് പരിഹസിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം പുറത്തു വന്നിരിക്കുന്നത്. ദയവായി ഉറങ്ങുക, ചന്ദ്രയാന്‍ 2 പേടകം ചന്ദ്രനില്‍ ഇറങ്ങുന്നതിനു പകരം മുംബൈയില്‍ ഇറങ്ങിയെന്നാണ് ചൗധരി ട്വിറ്ററിലൂടെ ഇന്ത്യയെ കളിയാക്കിയിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിജയങ്ങൾ ഏറ്റു വാങ്ങി രാജ്യങ്ങൾക്ക് മുന്നിൽ തല ഉയർത്തി നിന്ന ഇന്ത്യയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ആ നിമിഷത്തെ മുതലെടുക്കുകയാണ് പാകിസ്ഥാൻ. ഇന്ത്യയെ തരം താഴ്ത്തി കാണിക്കാൻ കിട്ടുന്ന അവസരങ്ങൾ മുതലെടുക്കുയാണ് അവർ.
2.1 കിലോമീറ്റര്‍ ബാക്കിയുള്ളപ്പോഴാണ് ചന്ദ്രയാനുമായുള്ള ആശയവിനിമയം നഷ്ടമായതും ഇന്ത്യയുടെ പ്രതീക്ഷകൾ നഷ്ടമായതും. ജൂലായ് 22-നാണ് ബാഹുബലി എന്ന് വിശേഷണമുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റ് 3.8 ടണ്‍ ഭാരമുള്ള ചന്ദ്രയാന്‍-2നെ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ചത്. 47 ദിവസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലാന്‍ഡര്‍ ചന്ദ്രനിലെത്തിയത്. ചന്ദ്രനിൽ ഇറങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ചന്ദ്രയാൻ ദൗത്യം പരാജയപ്പെട്ടിരിക്കുന്നത്. പാകിസ്ഥാന്റെ ഇന്ത്യയോടുള്ള മനോഭാവം വച്ച് നോക്കുമ്പോൾ അവർക്ക് സന്തോഷിക്കാൻ കിട്ടിയിരിക്കുന്ന അവസരമാണിത്.
ഇന്ത്യ അല്പമെങ്കിലും വിഷമിച്ചിരിക്കുന്ന ഈ സമയം പാകിസ്ഥാൻ മുതലെടുത്ത് തുടങ്ങിയിരിക്കുന്നു.
https://www.facebook.com/Malayalivartha