Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

യുദ്ധ ഭീഷണി മുഴക്കിയും തോക്ക് ചൂണ്ടിയും ചർച്ച എന്ന പ്രഹസനത്തിനു ഇന്ത്യയെ കിട്ടില്ല.. പരിഷ്കൃത സമൂഹത്തിനു ചേർന്ന നിലയിൽ മാന്യമായ രീതിയിൽ ഭീകരതയെക്കുറിച്ചു പാക്കിസ്ഥാനുമായി സംസാരിക്കാൻ തയാറാണെന്നു കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

07 SEPTEMBER 2019 02:21 PM IST
മലയാളി വാര്‍ത്ത

യുദ്ധ ഭീഷണി മുഴക്കിയും തോക്ക് ചൂണ്ടിയും ചർച്ച എന്ന പ്രഹസനത്തിനു ഇന്ത്യയെ കിട്ടില്ല.. പരിഷ്കൃത സമൂഹത്തിനു ചേർന്ന നിലയിൽ മാന്യമായ രീതിയിൽ ഭീകരതയെക്കുറിച്ചു പാക്കിസ്ഥാനുമായി സംസാരിക്കാൻ തയാറാണെന്നു കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. എന്റെ തല തോക്കിൻമുനയിൽ നിർത്തിയല്ല ചർച്ച ചെയ്യേണ്ടതെന്നും സിംഗപ്പൂരിൽ മിന്റ് ഏഷ്യ ലീഡർഷിപ് ഉച്ചകോടിയിൽ അദ്ദേഹം വ്യക്തമാക്കി

ഏതെങ്കിലും പ്രശ്നങ്ങളെക്കുറിച്ചു ചർച്ച ചെയ്യേണ്ടതുണ്ടെങ്കിൽ അതുണ്ടാകേണ്ടത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ്. പക്ഷെ അത് എന്റെ തലയില്‍ തോക്കു വയ്ക്കാതെയാണു നടത്തേണ്ടത്– അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളെ സൂചിപ്പിച്ചാണ് ജയശങ്കർ പറഞ്ഞത് . പരിഷ്കൃതരായ രണ്ട് അയൽക്കാരെപ്പോലെയെങ്കിൽ വിഷയത്തിൽ ചർച്ചയ്ക്കു തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പാകിസ്താൻ പരീക്ഷിച്ചത് കഴിഞ്ഞ ദിവസങ്ങലിലായിരുന്നു. ഇന്ത്യ പാക് ബന്ധം അനുദിനം വഷളാവുന്ന സാഹചര്യത്തിലാണ് പാകിസ്താന്റെ മിസൈല്‍ പരീക്ഷണം നടന്നത്.

പരിതല മിസൈലായ ഗസ്‌നാവി ആണവപോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുകയും ചെയ്തിരുന്നു.പോരാത്തതിന് അതിർത്തിയിൽ ബങ്കറുകൾ നിർമിക്കുകയും ഭീകരരെ ഉൾപ്പടെ സൈന്യത്തെ വിന്യസിക്കുകയും ചെയ്യുന്നു.. അതിനോടൊപ്പം തന്നെ ഇന്ത്യയുമായി യുദ്ധത്തിനില്ല എന്നും ചർച്ചക്ക് തയ്യാറാണെന്നും പറയുന്നു.. ഇത്തരം പ്രഹസനങ്ങൾക്കും ഗൺ പോയിന്റിൽ ചര്ച്ചക്കും ഇന്ത്യക്ക് താൽപ്പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു വിദേശമന്ത്രി

ഇതിനിടെ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഖാട്ടി സെക്ടറിനു നേരെ വീണ്ടും പാക് പ്രകോപനം ഉണ്ടായിരിക്കുന്നു . ഇന്ന് രാവിലെയായിരുന്നു പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ആഴ്ചയില്‍ പൂഞ്ച് സെക്ടറില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ജവാന് വീര്യമൃത്യു വരിച്ചിരുന്നു.

യുഎസുമായുള്ള വ്യാപാര വിഷയത്തിൽ തന്നെ അസ്വസ്ഥമാക്കുന്ന ഒന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു രാജ്യവുമായി വ്യാപാരത്തിലേർപെടുമ്പോൾ പ്രശ്നങ്ങളുണ്ടാകുന്നതു സ്വാഭാവികമാണ്. എങ്ങനെയാണ് ഇതിനെ നേരിടുന്നതെന്നതാണു പ്രധാനം. ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സാധിക്കുമെന്നാണു വിശ്വാസം. ആസിയാൻ രാഷ്ട്രങ്ങളും ആഫ്രിക്ക ഉൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യയ്ക്കു താൽപര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ പാകിസ്താന്‍ വലിയ തോതില്‍ സേനാ വിന്യാസം നടത്തിയിട്ടുണ്ടായിരുന്നു. ഇതും നിരന്തരം കശ്മീര്‍ വിഷയം ചര്‍ച്ചയാക്കണമെന്ന ഇമ്രാന്‍ഖാന്റെ ആവശ്യവും ബന്ധപ്പെടുത്തിയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം എന്നാണ് സൂചന.

കര്‍താര്‍പൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട ഇന്ത്യാ-പാക് മൂന്നാംഘട്ട ചര്‍ച്ചയും കഴിഞ്ഞിരുന്നു . കര്‍താര്‍പൂര്‍ ഇടനാഴി തുറക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി കരാറില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായുള്ള ചര്‍ച്ചയിൽ പാകിസ്ഥാനുമായി വിയോജിപ്പുണ്ടെങ്കിലും പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്ന തീരുമാനത്തിലാണ് ഇന്ത്യ ചര്‍ച്ചയ്ക്ക് തയാറായതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്..

നവംബര്‍ ആദ്യ വാരത്തില്‍ നടക്കുന്ന ഗുരുനാനാക്കിന്റെ ജന്മവാര്‍ഷികത്തിന് ഇടനാഴി തുറക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതുസംബന്ധിച്ച് ഇരു രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ കഴിഞ്ഞ ദിവസം ചര്‍ച്ചനടത്തിയിരുന്നു. .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (27 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (35 minutes ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (56 minutes ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (2 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (2 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (3 hours ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (3 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (3 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (3 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (3 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (4 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (4 hours ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (4 hours ago)

Malayali Vartha Recommends